തട്ടുപൊളിപ്പൻ ഡാൻസുമായി കുടുംബവിളക്കിലെ സുമിത്ര.. മൂക്കത്ത് വിരൽ വെച്ച് കുടുംബവിളക്കിന്റെ പ്രേക്ഷകർ!! | Kudumbavilakku Sumithra Dance Video

Kudumbavilakku Sumithra Dance Video : കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരി ക്കുകയാണ് നടി മീര വാസുദേവ്. മോഹൻലാലിൻറെ നായികയായി ‘തന്മാത്ര’ എന്ന ചിത്രത്തിൽ മിന്നിത്തിളങ്ങിയ താരം അക്കാലത്ത് ദക്ഷിണേന്ത്യൻ ഭാഷകളിൽ അറിയപ്പെട്ട ഒരു അഭിനേത്രി തന്നെയായി രുന്നു. സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചെത്തിയത് ടെലിവിഷനിലൂടെ ആയിരുന്നു. ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലെ കേന്ദ്രകഥാ പാത്രമായ സുമിത്രയായി മീര ഇന്ന് മലയാളികളുടെ സ്വീകരണമുറികളിൽ സ്ഥിരം വിരുന്നുകാരിയാണ്.

സ്വാഭാവിക അഭിനയത്തിന്റെ നേരടയാളമാണ് മീര വാസുദേവ് എന്ന നടിയുടെ പ്രതിഭ വിളിച്ചോതുന്നത്. ‘കഥാപാത്രമായി ജീവിക്കുക’ എന്നത് പ്രേക്ഷകർ കണ്ടറിയുന്ന നിമിഷങ്ങളാണ് മീരയുടെ ഓരോ അഭിനയ മുഹൂർത്തങ്ങളും സമ്മാനിക്കുന്നത്. കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രം ഏറെ ബോൾഡായ ഒരു വീട്ടമ്മയാണ്. പ്രതിസന്ധികളിൽ തളരാത്ത ഇന്നത്തെ സ്ത്രീയുടെ പ്രതീകമാണ് സുമിത്ര എന്ന വീട്ടമ്മ. മീരയുടെ അഭിനയത്തിന് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകുന്നത്.

sumithra
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. പരമ്പരയിൽ ഒരു നാടൻ വീട്ടമ്മയാ യാണ് മീര എത്തുന്ന തെങ്കിലും യാഥാർത്ഥ ജീവിത ത്തിൽ മോഡേൺ ചിന്താഗതിയും ഫാഷൻ സങ്കൽപ്പങ്ങളും കൂടെക്കൂട്ടിയിരി ക്കുകയാണ് മീര. സോഷ്യൽ മീഡിയയിൽ ഇടക്കിടക്ക് ഓരോ വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഡാൻസ് വീഡിയോയാണ് മീര പങ്കുവെച്ചിരിക്കുന്നത്. ഒരു തട്ടുപൊളിപ്പൻ ഡാൻസാണ് മീര പെർഫോം ചെയ്തിരി ക്കുന്നത്. കുടുംബവിളക്ക് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്ന

ഒരു ഡാൻസ് പെർഫോമൻസ് തന്നെയാണ് ഇത്. ‘ഞങ്ങളുടെ സുമിത്ര തന്നെയാണോ ഇത്?’ എന്നാണ് ചില പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. എന്തായാലും സുമിത്ര പൊളിച്ചു എന്നും ചിലർ പറയുന്നുണ്ട്. മുൻപും ഡാൻസിന്റെ കാര്യത്തിൽ മീര ഒരു മികച്ച പെർഫോർമർ തന്നെയായിരുന്നു. ഇപ്പോഴും ഡാൻസിലുള്ള തന്റെ നൈപുണ്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഇതുപോലുള്ള ഡാൻസ് വീഡിയോകൾ ഇനിയും പങ്കുവെക്കണം എന്നും താരത്തോട് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like