‘കൊടുത്താൽ കൊല്ലത്തും കിട്ടും’ വേദികയെ തല്ലാനായി കയ്യോങ്ങി സിദ്ധുവിന്റെ കൈ തടുത്ത് വേദിക!! | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : “കൊടുത്താൽ കൊല്ലത്തും കിട്ടും”… സിദ്ധുവിന്റെ കാര്യത്തിൽ അത്‌ തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്. സുമിത്രയെ പോലൊരു പെണ്ണേ അല്ല വേദിക എന്ന് ഇടക്കിടക്ക് സിദ്ധു ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഇപ്പോഴിതാ സിദ്ധുവിന് ഒരു തിരിച്ചടി കിട്ടിയിരിക്കുകയാണ്. വേദികയെ തല്ലാനായി കയ്യോങ്ങിയതാണ് സിദ്ധു… എന്നാൽ ആ കൈ തടുക്കുകയാണ് ഇവിടെ വേദിക. വേദിക ഇന്നത്തെ പെണ്ണാണ്…അടിക്കാൻ കയ്യോങ്ങിയാൽ ആ കൈ തടുക്കാൻ അറിയുന്ന പുതിയ പെണ്ണ്.

സച്ചിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത് വേദിക ആണെന്ന് സിദ്ധു തിരിച്ചറിയുകയാണ്. അത്‌ ചോദ്യം ചെയ്തുകൊണ്ടാണ് ഇത്തവണ സിദ്ധുവും വേദികയും തമ്മിൽ പ്രശ്നം ആരംഭിക്കുന്നത്. പിന്നാലെ വേദിക സിദ്ധുവിന് നേരെ തിരിയുകയാണ്. നടി മീര വാസുദേവ് നായികയായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്.

Kudumbavilakku Latest Episode 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധിയും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നതും പറഞ്ഞുകൊണ്ടാണ് കുടുംബവിളക്ക് ആരംഭിച്ചത്. സുമിത്രയുടെ ഓരോ വളർച്ചയെയും ശത്രുതയോടെ നോക്കിക്കണ്ടത് വേദിക ആയിരുന്നു. വേദികയ്ക്ക് എന്നും സുമിത്ര ഒരു ശത്രു തന്നെ ആയിരുന്നു. സുമിത്രയെ മാത്രമല്ല, മക്കളെയും തോൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു വേദിക. പല തവണ അക്കാര്യത്തിൽ വേദിക വിജയിച്ചിട്ടുമുണ്ട്.

ഒരു സ്ത്രീ എന്ന നിലയിലുള്ള സുമിത്രയുടെ ഒറ്റക്കുള്ള പോരാട്ടവും വിജയവും പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ശരണ്യ ആനന്ദ് വേദികയായി എത്തുമ്പോൾ സിദ്ധു ആകുന്നത് കെ കെ മേനോനാണ്. ദേവി മേനോൻ, എഫ് ജെ തരകൻ, മഞ്ജു സതീഷ്, നൂബിൻ, ആനന്ദ് നാരായൺ, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും കുടുംബവിളക്കിൽ അണിനിരക്കുന്നു. റേറ്റിങ്ങിൽ എല്ലാ ആഴ്ചയും സ്ഥിരം ഒന്നാം സ്ഥാനത്ത് എത്തുന്ന ഒരു പരമ്പര കൂടിയാണ് കുടുംബവിളക്ക്.

Kudumbavilakku Latest Episode 3
You might also like