സച്ചിനെതിരെ സാക്ഷി പറയാൻ വിവേക്.. ഇത്തവണ സച്ചിൻ പെട്ടു.. സുമിത്രയുടെ ജീവിതത്തിൽ വീണ്ടും പ്രശ്നങ്ങൾ ഉയരുന്നു!! | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം പ്രേക്ഷകർക്കു മുമ്പിൽ വരച്ചുകാട്ടുന്ന ഈ പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. പരമ്പരയുടെ നിലവിലെ കഥാഗതി ശീതളിന്റെ പ്രണയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രണയം നഷ്ടപ്പെടുമെന്ന് പേടിച്ചിട്ട് ശീതളും സച്ചിനും ആത്മ ഹ ത്യയുടെ ഉപായം തേടുകയായിരുന്നു. എന്നാൽ അവിടെ നിന്നെല്ലാം രക്ഷിച്ച് ശ്രീനിലയത്തിലേക്ക് ഇവരെ തിരികെ കൊണ്ടുവരുന്നുണ്ടെങ്കിലും ഒടുവിൽ സച്ചിന് പണി പുറകെ വരികയാണ്.

പോലീസ് സച്ചിനെ അറസ്റ്റ് ചെയ്യുന്നു. ലഹരിമാഫിയകളുമായുള്ള സച്ചിന്റെ ബന്ധമാണ് ഇപ്പോൾ വിനയായിരിക്കുന്നത്. രക്ഷപ്പെടാൻ എന്തെങ്കിലും ഒരു പഴുത് ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നിടത്താണ് സച്ചിനെതിരെ ആ ഒരു സാക്ഷിമൊഴി എത്തുന്നത്. പണ്ടൊരിക്കൽ ഡിജെ പാർട്ടി നടക്കുന്നിടത്ത് വെച്ച് ദുരൂഹസാഹചര്യത്തിൽ സച്ചിനെ കണ്ടു എന്നു പറഞ്ഞുള്ള ഒരു ദൃക്സാക്ഷിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതാരാണ് എന്നറിയുമ്പോഴാണ് പ്രേക്ഷകർ പോലും ഞെട്ടുന്നത്.

kudumbavilakku 1 4
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

രോഹിത്തിന്റെ ഉറ്റമിത്രമായ വിവേക് ഇപ്പോൾ സച്ചിനെതിരെ സാക്ഷിമൊഴിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് സച്ചിന് മാത്രമല്ല, പ്രേക്ഷകരെ പോലും ഞെട്ടിക്കുന്ന ഒരു കഥാഗതി തന്നെ. എന്താണെങ്കിലും ഈ കഥയുടെ തുടർച്ചയിൽ ഇനി എന്തൊക്കെയാവും ശ്രീനിലയത്തിൽ സംഭവിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. സുമിത്രയുടെ ജീവിതത്തിൽ വീണ്ടും വീണ്ടും പ്രശ്നങ്ങൾ
സ്ഥാനം പിടിച്ചു കൊണ്ടിരിക്കുകയാണ്.

നടി മീരാ വാസുദേവാണ് സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് മീര തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു. ദേവി മേനോൻ, എഫ് ജെ തരകൻ, കെ കെ മേനോൻ, doctor ഷാജു, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, നൂബിൻ, ശ്രീലക്ഷ്മി തുടങ്ങിയവർ കുടുംബവിളക്കിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടി ചിത്ര ഷേണായി നിർമ്മിക്കുന്ന കുടുംബവിളക്ക് പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

kudumbavilakku 4 6
You might also like