സുമിത്രയുടെ മുഖത്ത് കരി വാരിത്തേക്കാനുള്ള അവസരത്തിൽ വേദിക.. സച്ചിന് ഇനി എന്താകും സംഭവിക്കുക?? | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : ശ്രീനിലയത്തിൽ പോലീസ് എത്തുന്നു… ശീതളിന്റെ കൺമുൻപിലൂടെ തന്നെ പോലീസ് സച്ചിനെ കൊണ്ടുപോവുകയാണ്. ഒന്നും മനസിലാകാത്ത പോലെ പകച്ചു നിൽക്കുകയാണ് സുമിത്ര. ഈ അവസരവും ഉപയോഗിക്കുകയാണ് വേദിക. ഇതൊന്നും അത്ര ചെറിയ കേസ് അല്ലേയല്ല, വലിയ കേസ് തന്നെയെന്ന് എടുത്തുപറയുകയാണ് വേദിക. അതല്ലെങ്കിലും സുമിത്രയുടെ മുഖത്ത് കരി വാരിത്തേക്കാനുള്ള ഒരു അവസരവും വേദിക കളയാറില്ല. ശീതൾ ഏറെ സങ്കടത്തിലാണ്…

സച്ചിന് ഇനി എന്താകും സംഭവിക്കുക എന്ന ടെൻഷനിലാണ് ശീതൾ. ശീതളിനെ സമാധാനിപ്പിക്കാൻ സുമിത്രയും പൂജയും ഇരുഭാഗങ്ങളിൽ നിന്നും ശ്രമിക്കുന്നുണ്ട്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ശ്രീനിലയത്തിലെ സംഭവങ്ങൾ പറഞ്ഞുകൊണ്ടാണ് സീരിയൽ ആരംഭിച്ചത്. സുമിത്രയോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്ന സിദ്ധു ഓഫീസിലെ സഹപ്രവർത്തകയായ വേദികയ്‌ക്കൊപ്പം ചേർന്നതോടെയാണ് കുടുംബവിളക്ക് സംഭവബഹുലമായത്.

kudumbavilakku 2 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സുമിത്രയുടെ പോരാട്ടത്തിന്റെ കഥ തന്നെയാണ് സീരിയൽ പറയുന്നത്. നടി മീര വാസുദേവ് ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയതും കുടുംബവിളക്കിലൂടെ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മ ചിലപ്പോഴൊക്കെ സഹനത്തിന്റെ ആൾരൂപമാണ്, മറ്റുചിലപ്പോൾ ആളിക്കത്തുന്ന പെൺമുഖമാണ്. ഈ രൂപങ്ങളിലെല്ലാം മികവാർന്ന അഭിനയമാണ് മീര വാസുദേവ് കാഴ്ച്ചവെക്കുന്നത്. ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, കെ കെ മേനോൻ, എഫ് ജെ തരകൻ,

ദേവി മേനോൻ, മഞ്ജു സതീഷ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം കുടുംബവിളക്കിൽ അണിനിരക്കുന്നു. ശീതളിന്റെ സങ്കടമാണ് ഇപ്പോൾ സുമിത്രയുടെ തീരാവേദന. സച്ചിനുമായുള്ള ഈ റിലേഷൻ ആരംഭിച്ചപ്പോൾ തന്നെ സുമിത്ര പലകുറി ശീതളിനെ ഉപദേശിച്ചതാണ്. എന്നാൽ തന്റെ പ്രണയം വിട്ടുകൊടുത്തുകൊണ്ട് ഒന്നിനും തയ്യാറല്ലായിരുന്നു ശീതൾ. ഇപ്പോഴും ശീതളിന് ഏറ്റവും വലുത് സച്ചിനോടുള്ള പ്രണയം മാത്രമാണ്. അത്‌ തന്നെയാണ് ഇപ്പോൾ ശ്രീനിലയത്തിന്റെ ഏറ്റവും വലിയ വേദന.

kudumbavilakku 1 3
You might also like