സച്ചിൻറെ ജീവിതത്തിലെ രഹസ്യം എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ ആരാധകർ.. ശ്രീനിലയം വീട് സച്ചിനെ ഉൾക്കൊള്ളുമോ??| കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : ഏഷ്യാനെറ്റിലെ ഓരോ പരമ്പരയും വളരെയധികം മികച്ചതായിയാണ് ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. നാളുകൾക്ക് മുമ്പേതന്നെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഏറ്റവും ഒടുവിലായി കുടുംബവിളക്ക് എന്ന പരമ്പരയും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. സുമിത്രയുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥയ്ക്ക് അനു നിമിഷം നിരവധി ആരാധകരാണ് ഉള്ളത്.

ഓരോ കഥാപാത്രവും മലയാളികളുടെ സ്വീകരണ മുറികളിലെ നിറസാന്നിധ്യമായി മാറുമ്പോൾ പരമ്പരയുടെ ഏറ്റവും പുതിയ പ്രമോ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ശീതളും സച്ചിനും തമ്മിലുള്ള പ്രണയബന്ധം അറിഞ്ഞത് മുതൽ സുമിത്രയും കുടുംബവും കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ തന്നെയാണ്. ശീതളിനെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ശ്രമമാണ് ഓരോരുത്തരും നടത്തുന്നത്. എല്ലാവരും വിലക്കിയിട്ടും സച്ചിനുമായുള്ള ബന്ധവുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ശീതൾ ശ്രമിക്കുന്നത്.

kudumbavilakku 4 5
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ സാഹചര്യത്തിൽ എല്ലാവരുടെയും വിലക്കുകളെ ലംഘിച്ചുകൊണ്ട് ശീതൾ സച്ചിന് ഒപ്പം ഇറങ്ങിപ്പോയത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിൽ നിന്ന് പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇപ്പോൾ സുമിത്രയെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുന്നത് സച്ചിനും ശീതളും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ വാർത്തയാണ്. ഇരുവരും ആത്മഹത്യ ചെയ്യാൻ പോയ ഇടുത്തു നിന്ന് രോഹിത്തും സിദ്ധാർത്ഥം പ്രതീഷും അനിരുദ്ധും ശ്രീയും ഒക്കെ ചേർന്നാണ് ഇരുവരെയും തിരിച്ച് ശ്രീനിലയം വീട്ടിലേക്ക് കൊണ്ടെത്തിച്ചത്.

എന്നാൽ കാര്യം അറിയാതെ ഇവരെ ശ്രീനിലയത്തിലേക്ക് എത്തിച്ചത് എന്തിനാണെന്ന ശകാരവാക്കുമായി നിൽക്കുന്ന സുമിത്രയെയാണ് ഇന്നത്തെ പ്രമോയിൽ കാണാൻ കഴിയുന്നത്. കാര്യമറിയാതെ ഇവരെ കുറ്റപ്പെടുത്തരുതെന്ന സിദ്ധുവിന്റെ വാക്കിനു മുന്നിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തംവിട്ട് നിൽക്കുകയാണ് സുമിത്ര. അതേസമയം തന്നെ സച്ചിൻ സിദ്ധാർത്ഥിന്റെ അച്ഛന്റെ കാൽ തൊട്ട് മാപ്പ് പറയുകയും തന്നെ ശിക്ഷിച്ചോളാൻ പറയുകയും ചെയ്യുന്നതും പ്രമോയിൽ നിറഞ്ഞു നിൽക്കുന്നു.

kudumbavilakku 1 2
You might also like