ശീതളിന്റെ പ്രണയം വേദികക്ക് ആയുധമാകുന്നു.. ശക്തിയാർജിച്ചിട്ടും തളരേണ്ടിവരുന്ന സുമിത്ര!! | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : “ശീതളിന്റെ ഈ വൃത്തികെട്ട പ്രണയം ഒന്നവസാനിപ്പിച്ചാൽ മതിയായിരുന്നു”… കുടുംബവിളക്ക് പരമ്പരയുടെ പ്രേക്ഷകർ ഇപ്പോൾ ആവശ്യപ്പെടുന്നത് ശീതളിന്റെ പ്രണയക്കുരുക്ക് പൊട്ടിച്ചെറിയാനാണ്. കാരണം ഇനിയുള്ള കാലം സുമിത്രയെ തകർക്കാൻ വേദിക കരുവാക്കുന്നത് ഈ പ്രണയക്കുരുക്ക് തന്നെയാകും, അത്‌ തീർച്ച. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയാവുന്ന

ഈ പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. പ്രതിസന്ധികൾക്ക് മുൻപിൽ പകച്ചുനിൽക്കാതെയുള്ള സുമിത്ര എന്ന വീട്ടമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. വേദികയുടെ ആജൻമശത്രുവായി സുമിത്ര മാറുമ്പോൾ കാലം കരുതിവെക്കുന്ന ഓരോ തിരിച്ചടികളും വേദികക്കും വിനയാവുകയാണ്. തന്റെ അധികാരക്കസേരയിൽ അമർന്നിരുന്ന് സുമിത്രയെ അടിച്ചമർത്താൻ നോക്കിയ വേദികക്ക് ഇപ്പോൾ എട്ടിന്റെ പണി കിട്ടിയിരിക്കു കയാണ്. സുമിത്രാസുമായുള്ള ബിസിനസ് വീണ്ടെടുത്തേ പറ്റൂ…

Kudumbavilakku Latest Episode
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അല്ലാത്ത പക്ഷം കമ്പനിയിൽ ഇപ്പോൾ വേദികക്ക് ലഭ്യമായ എല്ലാ അധികാരങ്ങളും നഷ്ടപ്പെടും. ആ വാർത്ത കൂടി അറിഞ്ഞ തോടെ വേദിക തകർന്നു. ഒടുവിൽ വേദിക സുമിത്രയ്‌ക്കരികിൽ എത്തി. മുന്നേ സംഭവിച്ച വിവരക്കേടിന് ക്ഷമ പറഞ്ഞുകൊണ്ട് തന്നെ. എന്നാൽ പിന്നാലെ ആയുധം വീണ്ടും വേദികക്ക് തന്നെ സ്വന്തമാവുന്നതായാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ നിന്നും മനസിലാകുന്നത്. ശീതളിനെ വെച്ചാകും വേദികയുടെ ഇനിയുള്ള നീക്കങ്ങൾ. അവിടെ സുമിത്ര പതറിപ്പോകും. ശീതളിന്റെ ഈ പ്രണയം

സുമിത്രയുടെ തോൽവിയിലേക്ക് വഴിതെളിക്കുകയാണോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. ഒരവസര ത്തിനായി കാത്തിരുന്ന വേദികക്ക് കൃത്യമായി അത്‌ വീണുകിട്ടുന്നു എന്ന് തന്നെ പറയാം. ശ്രീനിലയത്തിൽ ഇനി എന്തൊക്കെ പൊട്ടിത്തെറികളാകും സംഭവിക്കുക? ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെ മുന്നോട്ടുപോകുകയാണ് കുടുംബവിളക്ക്. പരമ്പരയിലെ കേന്ദ്രകഥാപാത്രമായി നടി മീര വാസുദേവ് മിന്നിത്തിളങ്ങുമ്പോൾ നെഗറ്റീവ് റോളിൽ എത്തുന്നത് ശരണ്യ ആനന്ദ് എന്ന അഭിനേത്രിയാണ്.

Kudumbavilakku Latest Episode 1
You might also like