കുടുംബവിളക്കിൽ പൂജയുടെ പിറന്നാളിന്റെ മധുരക്കാഴ്ചകൾ.. രോഹിത്തിന്റെ മനസ്സിലിരിപ്പ്ശി തിരിച്ചറിഞ്ഞ ശിവദാസമേനോൻ!! | കുടുംബവിളക്ക് | Kudumbavilakku Latest Episode

Kudumbavilakku Latest Episode : ഇതെങ്ങോട്ടാണ് കുടുംബവിളക്കിന്റെ ഈ പോക്ക്? ഇങ്ങനെയൊരു സുഹൃത്തിനെ ആദ്യമായാണ് കാണുന്നത്.. സ്വന്തം സുഹൃത്തിന് പാര വെച്ചുകൊണ്ട്, അയാളുടെ ജീവിതത്തെ ഇമ്മാതിരി ഒരു പോക്കിലേക്ക് നയിച്ചു കൊണ്ട് ഓരോന്ന് ചെയ്തുകൂട്ടുന്ന ഒരു സുഹൃത്ത്…..കുടുംബവിളക്ക് പരമ്പരയുടെ പ്രേക്ഷകർക്ക് ഇപ്പോൾ പരാതികൾ ഏറെയാണ്. ബെർത്ഡേ ആഘോഷങ്ങളോട് കുടുംബവിളക്ക് ടീമിന് ഇത്രത്തോളം താല്പര്യമാണോ? ഇതിപ്പോൾ കുടുംബവിളക്കിൽ എത്രാമത്തെ ബെർത്ഡേ ആണ് ഇത്രത്തോളം ആർഭാടപൂർവം നടത്തുന്നത്.

പൂജയുടെ പതിനെട്ടാം പിറന്നാളിന് എത്ര വലിയ ഹൈപ്പാണ് നമ്മുടെ കുടുംബവിളക്ക് ടീം നൽകിയിരി ക്കുന്നത്? ഇത്ര നാളും അപ്രത്യക്ഷ ആയിരുന്ന പൂജ….. തിരിച്ചുവരവിൽ ഇത്ര വലിയ പെൺകുട്ടിയായി പൂജ എങ്ങനെ മാറി? ഇങ്ങനെയൊരു അമ്മായിയമ്മ ഇതെവിടന്ന് വന്നു? വേദികയാൽ പല തവണ ഉപദ്രവിക്ക പ്പെട്ടിട്ടും സരസ്വതി അമ്മ ഒന്നും തിരിച്ചറിയുന്നില്ല. തന്റെ കയ്യിലിരിപ്പ് കൊണ്ട് സ്വന്തം മകൾ ഇത്രയും വലിയ അപകടാവസ്ഥയിലേക്ക് പോയിട്ടും സരസു ഒന്നും തിരിച്ചറിഞ്ഞില്ല.

kudumbavilakku 3 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മാത്രമല്ല, ശരണ്യയുടെ ഈ അവസ്ഥ യിൽ ഒന്ന് തിരിഞ്ഞുനോക്കാനോ ആരോഗ്യ കാര്യങ്ങൾ നോക്കാനോ പോലും സരസുവിന് വലിയ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊരു അമ്മയെ, ഇത്തരത്തിൽ ഒരു സ്ത്രീയെ എവിടെ കാണാൻ പറ്റും എന്ന് ചോദിച്ചു കൊണ്ടാണ് പ്രേക്ഷകരുടെ വിമർശനം. പൂജയുടെ ബെർത്ഡേ ആഘോഷ വേദിയിൽ മറ്റൊന്ന് കൂടി സംഭവിക്കുകയാണ്. രോഹിത്തിന്റെ മനസ്സിലിരിപ്പ് ശിവദാസമേനോൻ തിരിച്ചറിയുന്നു.

അതോട് കൂടി രംഗം വഷളാകുന്നു. സുമിത്രയെയും വിളിച്ചുകൊണ്ട് ശ്രീനിയത്തിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുകുകയാണ് മേനോൻ. എന്തായാലും ഈ ഒരു രംഗത്തിന്റെ തുടർച്ചയാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഈ വിഷയത്തിൽ മേനോന്റെ സമീപനം എന്തായിരിക്കും? തുടക്കത്തിൽ അംഗീകരിക്കാൻ കഴിയുന്നി ല്ലെങ്കിലും പിന്നീട് സുമിത്രയുമായി രോഹിത്തിനെ ഒന്നിപ്പിക്കാൻ മേനോൻ തന്നെ മുന്നിട്ടിറങ്ങുമോ? എന്തായാലും ഈ ചോദ്യത്തിന്റെ ഉത്തരം കാത്തിരുന്ന് തന്നെ കാണാം.

kudumbavilakku 2 1
You might also like