സുമിത്രയും ഡോക്ടർ ഇന്ദ്രജയുമായുള്ള അങ്കം തുടങ്ങുന്നു.. സുമിത്രയോട് രോഹിത്തിന്റെ നിർണായകമായ ആ ചോദ്യവും ഉത്തരമില്ലാത്ത സുമിത്രയും.!! | Kudumbavilakku Today Episode | Kudumbavilakku Latest Episode | Kudumbavilakku Episode December 28

കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിടുന്നതിന്റെയും കഥയാണ് പരമ്പര പറയുന്നത്. ഓഫീസിലെ സഹപ്രവർത്തകയുമായുള്ള സിദ്ധാർത്തിന്റെ ബന്ധമാണ് സുമിത്രയുടെ ജീവിതത്തെ തകർത്ത പ്രതിസന്ധി. മകൻ അനുരുദ്ധിനെ വരിഞ്ഞു മുറുക്കിയത് അനി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടർ

Kudumbavilakku Latest Episode Dec 28

ഇന്ദ്രജയാണ്. അനിയെ ഭീഷണികൾക്ക് വിധേയമാക്കാൻ ഇന്ദ്രജ ഉപയോഗിച്ചത് ചില മൊബൈൽ ക്ലിപ്പുകളായിരുന്നു. എന്നാൽ അതെല്ലാം നശിപ്പിക്കാനും ഫോൺ വാങ്ങിയെടുക്കാനും സുമിത്രക്ക് നിഷ്പ്രയാസം സാധിച്ചു. ഇപ്പോഴിതാ സുമിത്രയുമായി അങ്കം വെട്ടാനുള്ള ഒരുക്കത്തിലാണ് ഇന്ദ്രജ. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് സീരിയലിന്റെ പുതിയ പ്രൊമോയിൽ കാണിക്കുന്നത്. തന്നെ എങ്ങനെ വേണമെങ്കിലും ഉപദ്രവിക്കാം, പക്ഷേ എന്റെ മക്കളെ വേദനിപ്പിച്ചാൽ നിങ്ങളുടെ

Kudumbavilakku Latest Episode Dec 281

ജോലി തന്നെ നഷ്ടപ്പെടും എന്നാണ് സുമിത്ര ഇന്ദ്രജയോട് പറയുന്നത്. എന്നാൽ ഇന്ദ്രജയുടെ ഇന്നത്തെ അവസ്ഥ നാളെ നിങ്ങൾക്കുണ്ടാകും എന്നാണ് അവർ സുമിത്രയോട് പറയുന്നത്. അതേ സമയം രോഹിത് നിർണ്ണായകമായ ഒരു ചോദ്യം സുമിത്രയോട് ചോദിക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. സിദ്ധുവിന് സുമിത്രയോട് സ്നേഹം തുടങ്ങിയെന്നും അതുപോലൊന്ന് സുമിത്രയുടെ മനസ്സിലും ഉണ്ടായിട്ടുണ്ടോ എന്നാണ് രോഹിത്തിന്റെ ചോദ്യം.

Kudumbavilakku Latest Episode Dec 282

ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകാൻ സുമിത്രക്ക് ആവുന്നില്ല. എന്തായാലും സുമിത്രയും സിദ്ധാർഥും വീണ്ടും ഒന്നിക്കണം എന്നാണ് സീരിയൽ ആരാധകരുടെ ആവശ്യം. അതിനു തടസമായി നിൽക്കുന്ന വേദികയെ നല്ലൊരു പണി കൊടുത്ത് ഒതുക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാണം. റേറ്റിങ്ങിൽ ഒന്നാം

Kudumbavilakku Latest Episode Dec 283

സ്ഥാനത്താണ് ഇപ്പോൾ കുടുംബവിളക്ക്. പരമ്പരയിൽ നിന്നും ആർട്ടിസ്റ്റുകൾ പിന്മാറുന്നത് ഒരു ചർച്ചാ വിഷയമായിട്ടുണ്ട്. വേദിക എന്ന കഥാപാത്രമായെത്തിയ ആർട്ടിസ്റ് ആണ് ആദ്യം പരമ്പരയിൽ നിന്നും പിന്മാറിയത്. രൂപസാദൃശ്യമുള്ള ഒരു അഭിനേത്രിയെ കൊണ്ടുവന്നെങ്കിലും അവരും സീരിയൽ ഉപേക്ഷിച്ചു. പിന്നീടെത്തിയ ശരണ്യ ആനന്ദ് ആണ് ഇപ്പോൾ വേദിക ആയി തുടരുന്നത്. ശരണ്യയെ പ്രേക്ഷകർ വേദികയായി ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe