Kudumbavilakku : തന്റെ തെറ്റുകൾ മനസിലാക്കി സുമിത്രയുടെ അകരികിലേക്ക് തിരിച്ചെത്തുന്ന അനിരുദ്ധിനെ കണ്ട് പ്രേക്ഷകരുടെ കണ്ണുകൾ നിറയുമ്പോൾ! | കുടുംബവിളക്ക്

ഉദ്വേഗജനകമായ രംഗങ്ങളുമായാണ് പ്രേക്ഷക പ്രിയപരമ്പര കുടുംബ വിളക്കിൻറെ മുന്നോട്ടുള്ള യാത്ര. വേദിക സ്വയം തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും ആ കുറ്റം സുമിത്രയുടെ മേലിൽ ചാർത്തി സുമിത്രയെ കേസിൽ കുടുക്കാൻ നോക്കുന്നതുമായിരുന്നു കഴിഞ്ഞ എപ്പിസോഡുകളിൽ പ്രേക്ഷകർ കണ്ടത്. എന്നാൽ സുമിത്രയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സിദ്ധാർത്ഥ് പ്രേക്ഷകർക്കു മുമ്പിൽ കഴിഞ്ഞയാഴ്ച ഒരു മികച്ച ഭർത്താവായി

kudumbavilake

മാറുകയായിരുന്നു. ഒരു ഭാഗത്ത് സിദ്ധാർത് സുമിത്രയെ സ്നേഹിച്ചു തുടങ്ങുന്നതിലെ സന്തോഷം പ്രേക്ഷകർക്കുണ്ടെങ്കിലും മറുഭാഗത്ത് വേദിക ശക്തമായി കരുക്കൾ നീക്കി സുമിത്രയെ വീണ്ടും കുടുക്കാൻ ശ്രമിക്കുന്നതിന്റെ അമർഷവും ആരാധകരിൽ കാണാം. അതേസമയം അനിരുദ്ധിനെ മുൻനിർത്തി ഡോക്ടർ ഇന്ദ്രജയുടെ കുതന്ത്രങ്ങൾ ഒരുവശത്ത് തുടരുന്നുമുണ്ട്. ഈ രംഗങ്ങൾക്കെല്ലാം ഒടുവിൽ പരമ്പരയുടെ അടുത്ത

ആഴ്ചയിലെ സംഭവവികാസങ്ങളെ മുൻനിർത്തിയുള്ള പ്രോമോ വീഡിയോ ചാനൽ പുറത്തുവിട്ടിരിക്കുകയാണ്. സുമിത്രയുടെ ബർത്ത്ഡേ ആഘോഷമാണ് പ്രമോയിലെ ഒരു പ്രധാന വിഷയം. ശ്രീനിലയത്തിൽ സുമിത്രയുടെ ജന്മദിനാഘോഷങ്ങൾ ഒരുങ്ങുമ്പോൾ അമ്മയ്ക്കെതിരെ നിന്നിരുന്ന അനിരുദ്ധ് സുമിത്രയോടൊപ്പം ചേരുന്നതിന്റെ സൂചനകളാണ് പ്രമോ നൽകുന്നത്. ഇത് കണ്ടതോടെ പ്രേക്ഷകർ ഏറെ ആഹ്ലാദത്തിലാണ്.

kudumbavilaku

ഒരു മകനും മുതിരാത്ത രീതിയിലെല്ലാം സുമിത്രയോട് അനിരുദ്ധ് വളരെ മോശമായി പെരുമാറിയിരുന്നു. ആ സമയത്തെല്ലാം അനിരുദ്ധിനെ ഏറെ വെറുത്തിരുന്നു കുടുംബ വിളക്കിൻറെ പ്രേക്ഷകർ. എന്നാൽ ഇപ്പോൾ തെറ്റുകൾ മനസ്സിലാക്കി സുമിത്രയുടെ അടുത്തെത്തിയ അനിരുദ്ധിനെ കാണുമ്പോൾ പ്രേക്ഷകർക്ക് കണ്ണുനിറയുകയാണ്. അതേസമയം സുമിത്ര ജയിലിൽ പോകാതിരിക്കാൻ വേണ്ടി സിദ്ധു വേദികയെ

സ്വീകരിക്കാൻ തയ്യാറാകുന്നു എന്ന സൂചനയും പ്രോമോ കാണിക്കുന്നുണ്ട്. അത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കേസ് പിൻവലിച്ചാൽ മാത്രമേ വേദികയെ താൻ സ്വീകരിക്കൂ എന്നു പറഞ്ഞു കൊണ്ടായിരുന്നു സിദ്ധാർദ്ധ് പുതിയ തീരുമാനത്തിലെത്തിയത്. വേദിക വീണ്ടും ജയിച്ചതിന്റെ അമർഷം പ്രേക്ഷകർക്ക്‌ നന്നായി തന്നെ ഉണ്ട്. ടോപ് റേറ്റിങ്ങിൽ തുടരുന്ന പരമ്പരയിൽ നടി മീര വാസുദേവാണ് നായികയായെത്തുന്നത്.

kudumbavilakke
You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe