പറഞ്ഞത് പോലെ വേദികയുടെ പതിനെട്ടാമടവ് ചീറ്റിപ്പോയി.. വേദികയെ തകർത്തു തരിപ്പണമാക്കിയത് അനന്യ.. പക്ഷേ അനിരുദ്ധിന്റെ അവസ്ഥ കണ്ട് ഞെട്ടിത്തരിച്ച് പ്രേക്ഷകർ.. | Kudumbavilakku

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ഇപ്പോഴത്തെ വിശേഷം സുമിത്രയുടെ ബർത്ഡേ പാർട്ടിയാണ്. ജന്മദിനാഘോഷങ്ങൾക്ക് സിദ്ധാർത്ഥിനെ വിടാതിരിക്കാൻ വേണ്ടി താൻ വീണെന്നും നട്ടെല്ലിന് ക്ഷതമുണ്ടെന്നും പറഞ്ഞ് ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുകയാണ് വേദിക. തന്നെ ഉടനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം

താൻ കൂടുതൽ അവശയാകുമെന്നുമാണ് വേദിക സിദ്ധാർദ്ധിനോട് പറയുന്നത്. എൻറെ അവസ്ഥ വെച്ച് നിർബന്ധമായും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ തന്നെ ഡോക്ടർ പറയുമെന്നും അതുകൊണ്ട് ബാഗും മറ്റുമെല്ലാം കയ്യിലെടുത്തോളൂ എന്നും വേദിക പറയുന്നതാണ് സീരിയലിന്റെ പുതിയ പ്രൊമോയിൽ കാണിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നത് അത്ര

anany

ബുദ്ധിയല്ലെന്നും അതിനാൽ ഒരു ഡോക്ടറെ ഞാൻ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നുമായിരുന്നു സിദ്ധു വിന്റെ മാസ്സ് മറുപടി. കുറച്ചുനേരങ്ങൾക്ക്ശേഷം വീട്ടിലെത്തിയ ഡോക്ടറെ കണ്ട് വേദിക ഞെട്ടി. അനന്യയായിരുന്നു വേദികയെ പരിശോധിക്കാനെത്തിയ ഡോക്ടർ. തന്റെ പരിശോധനയിൽ വേദികാന്റി വീണതായി തോന്നുന്നില്ല എന്ന് അനന്യ ഉറപ്പുപറഞ്ഞതോടെ സിദ്ധു വേദികയെ ചോദ്യം ചെയ്യുകയാണ്. പ്രൊമോ വീഡിയോയിലെ

ഈ രംഗങ്ങൾക്ക് പ്രേക്ഷകർ ഇപ്പോൾ കയ്യടിക്കുകയാണ്. അതേ സമയം ശ്രീനിലയത്തിൽ ബെർത്ഡേ പാർട്ടി തുടങ്ങുകയാണ്. അനിരുദ്ധ് എവിടെയെന്നാണ് പലരും സുമിത്രയോട് ചോദിക്കുന്നത്. ഒരു സുഹൃത്തിനെ കാണാൻ പോയെന്നും പ്രോഗ്രാം തുടങ്ങുമ്പോഴേക്കും അനിമോൻ എത്തുമെന്നും സുമിത്ര പറയുന്നുണ്ട്. കൃത്യസമയത്ത് അനി എത്തുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നാണ് സുമിത്രയുടെ ഉറപ്പ്. എന്നാൽ പ്രൊമോ

sumithraa

വീഡിയോയുടെ അവസാനം ഒരു കടപ്പുറത്ത് അനിരുദ്ധിനെ ദുരൂഹസാഹചര്യത്തിൽ കാണിക്കുന്നത് പ്രേക്ഷകരെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ്. ഉദ്വേഗജനകമായ വഴിത്തിരിവുകളിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമാണം. ടെലിവിഷൻ അഭിനേത്രി സംഗീത മോഹനായിരുന്നു ആദ്യകാലത്ത് പരമ്പരയുടെ രചയിതാവ്. പിന്നീട് താരം പിന്മാറുകയായിരുന്നു.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe