Kudumbavilakku : അമൃതക്കും നൂബിനും വിവാഹമോ.? വിവാഹാശംസ നേർന്ന് ഷിയാസ് കരീം.. പുറകെ ഷിയാസിന് അമൃതയുടെ വക എട്ടിന്റെ പണി!!

സീരിയൽ പരമ്പരകളിലൂടെയും ഷോകളിലൂടെയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമൃത നായർ. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയും അതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. കുടുംബ വിളക്കിൽ താരത്തോടൊപ്പം അഭിനയിച്ചിരുന്ന നൂബിൻ ജോണിയുമൊത്തുള്ള ഒരു ഫോട്ടോയാണ് അമൃത

തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ചിത്രത്തിനു താഴെ ‘ചില കാര്യങ്ങൾ ഉടൻ സംഭവിക്കുന്നു’ എന്ന ക്യാപ്ഷൻ കൂടി താരം നൽകിയിരുന്നു. അതോടുകൂടി ഇരുവരുടെയും വിവാഹമാണോ വരുന്നതെന്നും പലരും സംശയിച്ചതു പോലെ നൂബിനും അമൃതയും പ്രണയത്തിലായിരുന്നു എന്നത് സത്യമായിരുന്നോ എന്നൊക്കെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നടനും മോഡലുമായ ഷിയാസ് കരീം

‘ഹാപ്പി മാരീഡ് ലൈഫ്’ എന്ന് ആശംസ നൽകിയുള്ള കമൻറ് അമൃതയുടെ പോസ്റ്റിനു താഴെ പോസ്റ്റ് ചെയ്തതോടെ ആരാധകർ വിവാഹവാർത്ത സ്ഥിരീകരിച്ചു. ഷിയാസ് കരീം സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന സ്റ്റാർ മാജിക് ഷോയിൽ ഇടക്ക് അമൃതയും ഉണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കളെന്നത് അറിയാവുന്നതു കൊണ്ട് ഷിയാസിന്റെ ആശംസ ആരാധകരും ഏറ്റെടുത്തു. എന്നാൽ അമൃത ‘ഐ വിൽ കിൽയൂ’

എന്ന് ഷിയാസിന് മറുപടി നൽകിയതോടെ ആരാധകർ അങ്കലാപ്പിലായി. എന്നാൽ അതിനു ശേഷം താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഞങ്ങളുടെ ഒരു പുതിയ വർക്ക് അടുത്ത മാസം റിലീസ് ചെയ്യുന്നു എന്നാണ്. നൂബിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമൃത ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. അപ്പോൾ ഇതായിരുന്നോ സംഭവം എന്ന സംശയത്തിലാണ് ആരാധകർ. എന്താണെങ്കിലും അമൃതയും നൂബിനും ഒന്നിച്ചാൽ ഞങ്ങൾക്ക് സന്തോഷമാണെന്നാണ് ആരാധകർ പറയുന്നത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe