Soft Kozhukatta Recipe for Perfect Texture
Kozhukatta Unda Recipe : Kozhukatta is a traditional steamed rice dumpling loved for its soft outer layer and sweet coconut filling. With the right dough consistency and steaming method, you can make perfectly soft and delicious kozhukatta at home.
Ads
Top Benefits of Soft Kozhukatta Recipe
- Soft & Smooth Texture – Proper dough gives a melt-in-mouth feel.
- Healthy Steamed Snack – No frying makes it light and easy to digest.
- Natural Ingredients – Made with simple rice flour and coconut.
- Perfect Festive Dish – Traditional and flavorful preparation.
- Easy to Make at Home – Simple steps with minimal ingredients.
Advertisement
കൊഴുക്കട്ട ഇഷ്ടമാണോ നിങ്ങൾക്ക്? ഈ ഒരു കൊഴുക്കട്ട ഉണ്ടാക്കി എടുക്കുന്നത് വളരെ എളുപ്പത്തിലാണ്. അതും വളരെ പഞ്ഞി പോലെയാണ് ഈ കൊഴുക്കട്ട ഉണ്ടാക്കുന്നത്. ഈ ഒരു കൊഴുക്കട്ട ഉണ്ട തയ്യാറാക്കി എടുക്കുന്നത് കാറ്ററിങ്ങുകാർ ഡസൻ കണക്കിന് ഉണ്ടാക്കുന്ന അതേ രീതിയിലാണ്. ഇങ്ങനെ കൊഴുക്കട്ട തയ്യാറാക്കുകയാണെങ്കിൽ രാവിലെ ഉണ്ടാക്കുന്ന ഉണ്ട വൈകിട്ടായാലും നല്ല പഞ്ഞി പോലെ തന്നെയാണ് നമുക്ക് കഴിക്കാൻ പറ്റുക. അപ്പോൾ എങ്ങിനെയാണ് കാറ്ററിങ്ങുകാർ ഓർഡർ അനുസരിച്ച് തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട തയ്യാറാക്കുന്നത് എന്ന് നോക്കാം. കാറ്ററിങ്ങുകാരുടെ ഈ ഒരു സൂത്രം അറിഞ്ഞാൽ നമുക്കും വീട്ടിൽ ഇഷ്ടംപോലെ സോഫ്റ്റ് കൊഴുക്കട്ട ഈസിയായി ഉണ്ടാക്കാം.
രാവിലെ ഉണ്ടാക്കുന്ന കൊഴുക്കട്ട പിറ്റേ ദിവസത്തേക്ക് ആണെങ്കിൽ പോലും നല്ല സോഫ്റ്റ് ആയിട്ട് തന്നെ നമുക്ക് കഴിക്കാൻ സാധിക്കും. ഓർഡർ അനുസരിച്ച് ചെയ്തു കൊടുക്കുന്ന ഒരു പാചകരീതിയാണ് ഇത്. അതിനായി ആദ്യം ഒരു പാൻ അടുപ്പത്തു വെക്കുക. പാൻ ഒന്ന് ചൂടായി വരുന്ന സമയത്ത് ഒരു ഗ്ലാസ് പൊടിയാണ് എടുക്കുന്നതെങ്കിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കണം. ഇവിടെ നമ്മൾ രണ്ട് ഗ്ലാസ് വെള്ളമാണ് ഒഴിച്ചു കൊടുക്കുന്നത്. ഇനി ഈ വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം. അതിനുശേഷം ഒരു സ്പൂൺ അളവിൽ നെയ്യും കൂടെ ഒഴിച്ചു കൊടുക്കാം. നെയ്യ് ചേർക്കുന്നത് നമ്മൾ തയ്യാറാക്കുന്ന കൊഴുക്കട്ടക്ക് നല്ല ടേസ്റ്റ് കിട്ടാനാണ്. ഇനി നമുക്ക് വേണ്ടത് ഒന്നര ഗ്ലാസ് നല്ലപോലെ വറുത്ത അരിപ്പൊടിയാണ്.
INGRIDIENTS
- THIN RICE FLOUR-350 G
- JAGGERY POWDER-350 G
- WATER-2 GLASS
- SALT-1 PINCH
- COCONUT-1 NOS
- CARDAMOM POWDER
- DRY GINGER
തരിത്തരിപ്പുള്ള പൊടി ഇതിനായി എടുക്കരുത്. ഈ ഒരു പൊടിയിൽ നിന്നും കുറച്ചു പൊടി ഒരു ബൗളിലേക്ക് ഇടുക. അഞ്ച് സ്പൂൺ അളവിലാണ് പൊടി ഇവിടെ എടുത്തിട്ടുള്ളത്. ഇനി നമുക്ക് ഈ പൊടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് ലൂസ് ആക്കി എടുക്കാം. കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്തു കഴിഞ്ഞാൽ ഇത് ചൂടായി വന്നിട്ടുള്ള പാനിലെ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കാം. ഇനി നല്ലവണ്ണം ഒന്ന് ഇളക്കി കൊടുത്ത് പൊടി ഒന്ന് കുറുകി വരണം. നല്ലവണ്ണം കുറുകിയ പാകത്തിലേക്ക് ആയാൽ ഫ്ലെയിം ഓഫ് ചെയ്യാം. എന്നിട്ട് ഇതിലേക്ക് നമ്മൾ എടുത്തു വെച്ചിട്ടുള്ള ബാക്കി അരിപൊടി ചേർക്കാം. ഇതെല്ലാം കൂട്ടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കാം. പൊടി നല്ലപോലെ മിക്സ് ചെയ്ത ശേഷം ഇതൊന്ന് കുറച്ചു നേരത്തേക്ക് മയം വരാനായിട്ട് മൂടി വെച്ചു കൊടുക്കാം.
അപ്പോൾ ആവിയിൽ ഒന്നുംകൂടെ വെന്തു വരും. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നല്ലപോലെ ഒന്ന് മയത്തിൽ കുഴച്ചെടുക്കണം. ഈ ഒരു സമയത്ത് കൊഴുക്കട്ടയിലേക്ക് ആവശ്യമായ ഫില്ലിങ്ങും കൂടെ തയ്യാറാക്കാം. അതിനായി ആ പാൻ തന്നെ അടുപ്പിലേക്ക് വെച്ചിട്ട് അതിലേക്ക് ഒന്നര കപ്പ് അളവിൽ ശർക്കരപ്പൊടി ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ചു കൊടുത്ത് ശർക്കരപ്പാനി ഉണ്ടാക്കാം. ശർക്കരപ്പാനി തിളച്ചു വരുമ്പോഴേക്കും അതിലേക്ക് ചിരകിയ നാളികരം ചേർത്ത് ഒന്ന് നല്ലപോലെ ഇലക്കി യോജിപ്പിച്ചെടുക്കാം. ഇതിലുള്ള ആ വെള്ളം മുഴുവനും ഒന്ന് വറ്റി കിട്ടണം. വെള്ളം വറ്റി കിട്ടാനായിട്ട് ഇടക്കിടക്ക് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് ഏലക്കയും ചുക്കും കൂടെ പൊടിച്ചു വെച്ചിട്ടുള്ള പൊടി ചേർക്കാം. എന്നിട്ട് വീണ്ടും ഇളക്കി കൊടുക്കാം.
Kozhukatta Pro Tips
- Use hot water while mixing dough to make it soft and smooth.
- Knead well to avoid cracks while shaping.
- Steam on medium heat and avoid overcooking.
ഫില്ലിം കട്ടിയായി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കാം. അതിനുശേഷം ഇത് ചെറിയ ചെറിയ ബോൾസുകൾ ആയി ഉരുട്ടി വെക്കാം. ഇതിലേക്ക് അണ്ടിപ്പരിപ്പോക്കെ ചേർക്കാൻ താല്പര്യമാണെങ്കിൽ ചേർക്കാവുന്നതാണ്. ഇനി നേരത്തെ എടുത്തു വെച്ചിട്ടുള്ള മാവ് നല്ല മയത്തിൽ തന്നെ ഒന്ന് കുഴച്ചെടുക്കാം. കട്ടകള ഒന്നും തന്നെ ഇല്ലാതെ നല്ല സോഫ്റ്റ് ആയിട്ട് തന്നെ നമുക്ക് മാവ് കുഴച്ചെടുക്കണം. എന്നിട്ട് കൈ ഒന്ന് നനച്ചെടുത്തിട്ട് കുറേശെ ഒന്ന് ഉരുട്ടി എടുക്കാം. കയ്യിൽ ഒട്ടിപ്പിടിക്കുകയാണെങ്കിൽ കൈ ഒന്ന് നനച്ചെടുത്തിട്ട് വേണം കുഴച്ചെടുക്കാനായിട്ട്. ഇനി ഒരു ആവിപാത്രം അടുപ്പിലേക്ക് വെച്ചു കൊടുക്കാം. ഓരോ ബോളും കയ്യിലിട്ട് ഒന്ന് ഷേപ്പ് ആക്കിയതിനു ശേഷം നടുഭാഗത്ത് ഒരു ഹോൾ ഇട്ടു കൊടുക്കാം. നല്ലപോലെ താഴ്ത്തി വേണം ഹോൾ ഇട്ടു കൊടുക്കാനായിട്ട്. ഇനി ഇതിന്റെ ഉള്ളിലേക്ക് ഉരുട്ടി വെച്ചിട്ടുള്ള ഫില്ലിങ് വെച്ചുകൊടുത്ത് ക്ലോസ് ചെയ്തു കൊടുക്കാം. വീണ്ടും കൈകൊണ്ട് നല്ലപോലെ ഷേപ്പ് ആക്കി കൊടുക്കാം.
ഇനി ഇത് ആവി പാത്രത്തിലേക്ക് വെച്ചുകൊടുക്കാം. ആവിപാത്രം വെച്ചു കൊടുക്കുമ്പോൾ അല്പം എണ്ണ പുരട്ടിയിട്ട് വെച്ചു കൊടുക്കുകയാണെങ്കിൽ അതിൽ ഒട്ടിപ്പിടിക്കാതെ തന്നെ നമുക്ക് വേവിച്ചെടുക്കാൻ സാധിക്കും. ആവിയിൽ വെച്ച് ഒരു 10 മിനിറ്റ് നേരം വേവിച്ചെടുക്കാം. ആദ്യം ഒന്ന് ഫുൾ ഫ്ലെയിം വെച്ചു കൊടുക്കാം അതിനുശേഷം ചെറിയ തീയിൽ വെച്ചിട്ട് വേണം നമുക്ക് വേവിച്ചെടുക്കാനായിട്ട് അല്ലെങ്കിൽ ഉണ്ട വളരെ സോഫ്റ്റ് ആയിട്ടുള്ളതുകൊണ്ട് ആവി നല്ല ശക്തിയായിട്ട് വരുമ്പോഴേക്കും പൊട്ടി പോകാൻ സാധ്യത കൂടുതലുണ്ട്. അതുകൊണ്ട് ചെറിയ തീയിൽ വെച്ച് വേണം നമുക്ക് വേവിച്ചെടുക്കാനായിട്ട്. അങ്ങിനെ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള കൊഴുക്കട്ട റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ അടിപൊളിയാണേ. Kozhukatta Unda Recipe Credit : Anithas Tastycorner
Kozhukatta Unda Recipe – Soft, Sweet & Traditional Delight
Kozhukatta unda is a classic Kerala-style sweet dumpling made with rice flour, coconut, and jaggery. It is soft, mildly sweet, and perfect as a tea-time snack or festive treat. With the right dough consistency and steaming method, you can make perfectly soft kozhukatta every time.
Top Benefits of Kozhukatta Unda
- Naturally Sweetened – Uses jaggery instead of refined sugar.
- Light & Filling Snack – Keeps you satisfied without heaviness.
- Simple Ingredients – Made with basic kitchen staples.
- Steamed & Healthy Option – No deep frying required.
- Traditional Homemade Taste – Authentic flavor loved by all ages.
Kozhukatta Unda Pro Tips
- Get Dough Consistency Right – Soft, non-sticky dough gives smooth dumplings.
- Use Fresh Coconut – Enhances taste and texture.
- Steam Properly – Do not oversteam; cook just until soft and firm.
FAQs
1. How is kozhukatta unda prepared?
Rice flour dough is filled with coconut-jaggery mix, shaped, and steamed.
2. Why does kozhukatta become hard?
Overcooking or dry dough can cause hardness.
3. Can store-bought rice flour be used?
Yes, just adjust water for proper dough texture.
4. How long should it be steamed?
Usually 8–10 minutes until cooked through.
5. Can it be stored?
Best consumed fresh; short storage is possible.