രുചിയിൽ ഒന്നാമൻ ഈ കോട്ടയം സ്റ്റൈൽ മീൻകറി! മീൻ ഏതായാലും കറി ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ!! | Kottayam Style Fish Curry Recipe

Kottayam Style Fish Curry Recipe: കോട്ടയം സ്റ്റൈലിൽ എരിവും പുളിയും എല്ലാമുള്ള സൂപ്പർ ടേസ്റ്റ് മീൻ കറി ഉണ്ടാക്കിയാലോ. കുടംപുളി ഒക്കെ ഇട്ട് നല്ല എരിവുള്ള വറ്റിച്ചു വെച്ച മീൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈയൊരു മീൻ കറി ഉണ്ടാക്കി കഴിഞ്ഞാൽ കറി ചട്ടി കാലിയാകുന്ന വഴി കാണില്ല. കറി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ നോക്കാം.

  • വെളിച്ചെണ്ണ – 3 ടീ സ്പൂൺ
  • കടുക്
  • ഉലുവ – 1/4 ടീ സ്പൂൺ
  • വേപ്പില
  • വെളുത്തുള്ളി – 6 എണ്ണം
  • ഇഞ്ചി
  • പച്ച മുളക് – 6 എണ്ണം
  • മുളക് പൊടി – 6 ടീ സ്പൂൺ
  • കുടം പുളി – 3 കഷ്ണം
  • മീൻ
  • ഉലുവ പൊടി

Ads

ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ഉലുവയും ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞതും വേപ്പിലയും ഇട്ട് നന്നായി വഴറ്റുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുക്കുക.
ശേഷം മുളകു പൊടി വെള്ളത്തിൽ കുറുക്കി എടുത്ത് അതുകൂടി ഇതിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി വഴറ്റുക.

Advertisement

ചട്ടിയിൽ നിന്ന് മുളകു പൊടിയുടെ മിക്സ് നന്നായി വിട്ടു വരുന്ന രീതിയിൽ നന്നായി വഴറ്റി എടുത്ത ശേഷം ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു പുളിയോട് കൂടി തന്നെ ഒഴിച്ചു കൊടുക്കുക. ശേഷം കറി തിളയ്ക്കുമ്പോൾ ആവശ്യത്തിന് ഉപ്പു കൂടി ഇട്ടു കൊടുത്ത് മീൻ കഷണങ്ങൾ ഇട്ടു കൊടുത്ത് അടച്ചു വെച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഉലുവ പൊടി കൂടി ഇട്ടു കൊടുത്ത് വീണ്ടും കറി നന്നായി വറ്റിച്ച് എടുത്ത ശേഷം അവസാനമായി കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ചു കൊടുത്തു കുറച്ച് നേരം അടച്ചു വെക്കുക. Credit: Mom’s World

Fish Curry RecipeFish RecipeKottayam Style Fish Curry RecipeRecipeTasty Recipes