തട്ടി കൊണ്ടുപോയത് ഋഷി ആണെന്നുള്ള സത്യങ്ങൾ സൂര്യ തിരിച്ചറിയുന്നു.. ആദിയുടെ അടുത്ത തെറ്റിദ്ധാരണകൾ കുത്തക്കയറ്റുന്ന റാണിയമ്മയും!! | കൂടെവിടെ | Koodevide Latest Episode

Koodevide Latest Episode : അത്യന്തം ത്രില്ലിങ് ആയ എപ്പിസോഡുകളുമായാണ് ഇപ്പോൾ കൂടെവിടെ മുന്നോട്ടുപോകുന്നത്. ഋഷിക്ക് കൽക്കിയുമായുള്ള സൗഹൃദം പ്രണയം ആയി മാറുന്നുവോ എന്ന സംശയത്തിലാണ് ആദി. ഈ അവസരം മുതലാക്കി റാണിയമ്മയും. ആദിയുടെ മനസ്സിലേക്ക് പരമാവധി തെറ്റിദ്ധാരണകൾ കുത്തക്കയറ്റുക എന്ന ഉദ്ദേശമാണ് റാണിക്കുള്ളത്. ആകെ പരിഭ്രമത്തിലാണ് ആദി. കാര്യങ്ങൾ കൈവിട്ടു പോകുന്നു. അതിഥിയുടെ മകളാണ് കൽക്കി എന്ന സത്യം ഋഷിയെ അറിയിക്കേണ്ടി വരുമോ?

അവന്റെ സഹോദരിയാണ് കൽക്കിയെന്ന് എങ്ങനെ മകനെ അറിയിക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ ആദി. അത് അറിയിക്കാതെയിരുന്നാൽ അവർ തമ്മിലുള്ള സൗഹൃദം അതിരുവിട്ടുപോകുന്ന കാഴ്ച താൻ കാണേണ്ടി വരുമോ എന്ന പേടിയും ആദിക്കുണ്ട്. കാര്യങ്ങൾ കലങ്ങി മറിയുകയാണ്. ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാത്ത വിങ്ങലിലാണ് സൂര്യ. വീട്ടിലെത്തി അച്ഛനും സഹോദരനും ഒപ്പം കുറച്ചുസമയം പങ്കിടുന്നുവെങ്കിലും സൂര്യയുടെ മനസ്സിൽ ആകെ ടെൻഷൻ തന്നെയാണ്.

koodevide 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പലതും മനസ്സിലാകാത്ത അവസ്ഥ. കൂടെവിടെ പരമ്പരയിൽ ഇപ്പോൾ ട്വിസ്റ്റോട് ട്വിസ്റ്റ് തന്നെയാണ്. സൂര്യ മകളാണെന്ന് ഇനിയും അറിയാതെ റാണി… കൽക്കി തന്റെ മകളാണെന്ന് അറിയാതെ അതിഥി… തൻറെ സഹോദരിയാണ് കൽക്കി എന്നറിയാതെ ഋഷി…എന്നാൽ റാണിയുടെ മകളാണ് സൂര്യ എന്ന സത്യം തിരിച്ചറിഞ്ഞ റിഷി സൂര്യയെ ആ സത്യം അറിയിക്കണോ വേണ്ടയോ എന്ന ടെൻഷനിലാണ്, സംശയത്തിലാണ്.

ബിപിൻ ജോസ്, അൻഷിത, അനിൽ മോഹൻ, നിഷ മാത്യു, ശ്രീധന്യ, അഭി മാധവ് തുടങ്ങിയ താരങ്ങളാണ് കൂടെവിടെയിൽ അഭിനയിക്കുന്നത്. യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പരമ്പര കൂടിയാണ് കുടുംബവിളക്ക്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് കൂടെവിടെക്ക് ഉള്ളത്. റിഷ്യ എന്ന പേരിലും ഒട്ടേറെ ആരാധകർ കൂടെവിടെ പിന്തുടരുന്നുണ്ട്.

koodevide 3
You might also like