Koodevide: കൂടെവിടെയുടെ നിർണ്ണായകമായ എപ്പിസോഡ് ഇന്ന്.. ഒടുവിൽ അതിഥിടീച്ചർ ഋഷിയോട് ആ സത്യം തുറന്നുപറയുന്നു…

കൂടെവിടെ പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്നത്തേത്. ഋഷിയും അമ്മ അതിഥിയും തമ്മിൽ അടുത്തതോടെ പ്രേക്ഷകർ ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ ആ സന്തോഷത്തോടൊപ്പം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് അതിഥി മാളിയേക്കലിൽ നിന്നും പോവാനുണ്ടായ കാരണം. വർഷങ്ങൾക്ക് മുമ്പ് മാളിയേക്കലിൽ നിന്നും അതിഥി പടിയിറങ്ങിയപ്പോൾ ഋഷിയെകുറിച്ച് ചിന്തിച്ചതേയില്ല എന്ന പേരിലാണ് അതിഥി ഏറ്റവും കൂടുതൽ പഴി കേട്ടത്. മനസ്സിൽ

അമ്മയോട് ഏറെ സ്നേഹം സൂക്ഷിച്ചുവെക്കുമ്പോഴും അത് പുറത്തുകാണിക്കാതെ അടക്കിപ്പിടിക്കുകയായിരുന്നു ഋഷി. അതിന് ഋഷിക്ക് ഋഷിയുടേതായ കാരണങ്ങളുമുണ്ട്. തന്റെ കുഞ്ഞുപ്രായത്തിൽ തിരിഞ്ഞുപോലും നോക്കാതെ ഉപേക്ഷിച്ചുപോയ ആളായാണ് അതിഥിയെക്കുറിച്ചുള്ള ഇമേജ് ഋഷിയിൽ റാണിയമ്മയും മറ്റും കുത്തിവെച്ചിരിക്കുന്നത്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ അതിഥി ഋഷിയോട് എല്ലാ സത്യങ്ങളും തുറന്നുപറയുകയാണ്. എന്താണ് ആ യഥാർഥ്യം എന്നറിയാനാണ്

eh65eyu

ഇപ്പോൾ കൂടെവിടെയുടെ ആരാധകർ കാത്തിരിക്കുന്നത്. റാണിയമ്മയുടെ കൊടുംചതി അതിഥി ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. അതിനെപ്പറ്റി അതിഥി ടീച്ചർ സൂര്യയോട് സംസാരിക്കുന്നതും ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയിൽ കാണിക്കുന്നുണ്ട്. കാൽക്കൽ നിന്നും അവസാനത്തെ ഒരുപിടി മണ്ണ് വിട്ടുപോകും വരെയും റാണി യുദ്ധം ചെയ്യുമെന്നാണ് അതിഥി സൂര്യയോട് പറയുന്നത്. എന്താണെങ്കിലും കൂടുതൽ സത്യങ്ങൾ വെളിപ്പെടുന്നതോടെ അതിഥിടീച്ചറിനെ കുറിച്ച് ഋഷിയ്ക്കുള്ള അവസാന തെറ്റിദ്ധാരണയും മാറുമെന്ന ആശ്വാസത്തിലാണ് ആരാധകർ. റാണിയമ്മയ്ക്കെതിരെ അതിഥി ടീച്ചറിനോടൊപ്പം ഋഷിയും ഇനി

പോരാടാനുണ്ടാകും എന്നതാണ് പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്ന കാര്യം. എന്നിരുന്നാലും ഈയൊരു അവസരത്തിൽ ആദി സാറിനെ മിസ്സ്‌ ചെയ്യുന്നുവെന്നാണ് കൂടെവിടെ ആരാധകർ പറയുന്നത്. നടൻ കൃഷ്ണകുമാറായിരുന്നു ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഇടക്ക്‌വെച്ച് താരം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ഋഷിയുടെ അച്ഛനാണ് ആദി. പരമ്പരയിൽ ഋഷി-സൂര്യ പ്രണയജോഡിയെപ്പോലെ തന്നെ ആരാധകർ കാണാനിഷ്ടപ്പെടുന്ന രംഗങ്ങളായിരുന്നു ആദിയുടെയും അതിഥി ടീച്ചറിന്റെയും സുന്ദരമായ പ്രണയം. സീരിയലിലേക്ക് കൃഷ്ണകുമാറിനെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഒരു കൂട്ടം ആരാധകരുടെ ആവശ്യം.

wtgggt
You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe