അടുക്കള എന്നാൽ ഇത് അതാവണമെടാ; ആരും ആഗ്രഹിക്കും ഇങ്ങനെ ഒരു അടുക്കള ഉണ്ടാക്കാൻ !! | Kitchen Tour Malayalam
Kitchen Tour Malayalam : ഒരു വീടിന്റെ പ്രധാനം ഇടം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു അടുക്കളയാണ്. ഒരു വീട്ടിൽ കൂടുതൽ സമയം ചിലവിടുന്ന ഇടം അടുക്കളയാണ്. നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഒരു വീട്ടിലെ അടുക്കളയാണ്. 300 * 320 സൈസിലാണ് ഈ അടുക്കള വരുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും വന്നിട്ടുണ്ട്.
ഒരു സാധാരണ കുടുബകാർക്ക് പറ്റിയ അടുക്കളയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഫ്ലോർ ആണെങ്കിലും ചുമര് ആണെങ്കിലും എല്ലാം സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഒരുക്കിരിക്കുന്നത്. അടുക്കളയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ ഏറ്റവും ആകർഷണീയമായി തോന്നുന്നത് അടുക്കളയിലുള്ള മേശ തന്നെയാണ്. നാല് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന. ചെറിയ മേശയാണ് വീഡിയോയിൽ കാണുന്നത്.

അടുക്കളയിൽ തന്നെയാണ് സ്റ്റോർ റൂം വരുന്നത്. സ്റ്റോർ റൂമിൽ ചെറിയ വാതിലും മറ്റു ഇടങ്ങളും കാണാൻ സാധിക്കും. സാധനങ്ങളൊക്കെ സൂക്ഷിക്കാൻ കഴിയുന്ന ചെറിയ സ്റ്റോർ റൂമാണ് ഒരുക്കിരിക്കുന്നത്. ഡബിൾ ഡോറിന്റെ ഫ്രിഡ്ജാണ് അടുക്കളയിൽ തന്നെ വെച്ചിരിക്കുന്നത്. അടുക്കളയുടെ മേൽഭാഗം ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്തതായി കൂടുതൽ സഹായകരമാവുന്ന ഒന്നാണ് സ്റ്റോറേജ്. അത്യാവശ്യം നല്ല സ്റ്റോറേജാണ് ഒരുക്കിരിക്കുന്നത്. കൂടാതെ തടിയിലാണ് ഇവയുടെ വാതിൽ ഒരുക്കിരിക്കുന്നത്.
ഗ്യാസ് സ്റ്റോവ് ഉപയോഗിക്കുന്നത് പോലെ തന്നെ അടുപ്പും ഈ അടുക്കളയിൽ ഉപയോഗിക്കുന്നുണ്ട്. പഴമയിൽ നിന്നും പുതുമ നിറഞ്ഞ അടുക്കള എന്ന് വേണം പറയാൻ. ചുരുക്കത്തിൽ രണ്ടിൽ കൂടുതൽ പേർക്ക് വളരെ സുഖകരമായി നിന്ന് പെരുമാറാൻ കഴിയുന്ന രീതിയിലാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. പുതിയ വീടൊക്കെ സ്വപ്നം കാണുന്നവർക്ക് വളരെ കുറഞ്ഞ ചിലവിൽ ഇത്തരം അടുക്കള മാതൃകയാക്കാൻ സാധിക്കുന്നതാണ്.video credit : https://www.youtube.com/@ilanshan