കാന്താരി മുളക് കൊണ്ടൊരു കിടിലൻ ഐറ്റം! കാന്താരി മുളക് പുട്ടുകുറ്റിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! അടിപൊളി ടേസ്റ്റ് ആണേ!! | Kidilan Kanthari Mulaku Recipe

Kidilan Kanthari Mulaku Recipe: നമ്മുടെയൊക്കെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെറിയതരം കാന്താരി മുളക്. പലരും ഈ മുളക് വച്ച് കറികളിലും അതേപോലെ തന്നെ മുളക് അച്ചാർ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതിയിൽ നമുക്കൊരു റെസിപ്പി ഉണ്ടാക്കിയെടുത്താലോ. കുറഞ്ഞ സാധനങ്ങൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മുളകുകൊണ്ടൊരു റെസിപ്പി.

Ingredients

  • Bird’s Eye Chilli
  • Vinegar
  • Fenugreek -2
  • Mustard -2

How To Make Kidilan Kanthari Mulaku Recipe

നിങ്ങളുടെ ആവശ്യാനുസരണം എത്രയാണോ മുളക് വേണ്ടത് അളവിൽ മുളകെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഓരോ മുളകിലും കത്തികൊണ്ട് വരയിട്ട് വരയിട്ടു വയ്ക്കുക. ശേഷം ഒരു പുട്ടും കുറ്റിയെടുത്ത് അതിലേക്ക് ഈ വരയിട്ട മുളക് ഇട്ട് ആവിയിൽ നല്ലപോലെ വേവിച്ചെടുക്കുക. ഇങ്ങനെ ആവിയിൽ വേവിക്കുന്നത് പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ടാണ്. അതല്ലെങ്കിൽ നോർമലി നമ്മൾ മുളക് ആവിയിൽ വേവിക്കാതെ തന്നെ ഈ ഒരു റെസിപ്പി ചെയ്യാവുന്നത് ആണ്.

Ads

×
Ad

പക്ഷേ ഒന്നു രണ്ട് ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ അത് ഉപയോഗിക്കാൻ വേണ്ടി പറ്റത്തുള്ളൂ. ഇനി ഈ ആവിയിൽ വേവിച്ച മുളകിലേക്ക് ആവശ്യമായ പൊടികൾ നമുക്ക് തയ്യാറാക്കി എടുക്കാം. രണ്ട് ടീസ്പതിനായി രണ്ട് ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും എടുക്കുക ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഉലുവ ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കുക. ഉലുവ ഒരു ഗോൾഡൻ കളർ ആയി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ എടുത്തു വച്ച കടുക് ചേർത്ത് ചെറിയ തീയിലായിട്ടത് ചൂടാക്കി എടുക്കാം. ശേഷം അതൊരു മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കാവുന്നതാണ്.

ഇനിയൊരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കി കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. ഇനി ആ എണ്ണയുടെ ഫ്ലൈം ഓഫ് ചെയ്തു അതിലേക്ക് നേരത്തെ നമ്മൾ പൊളിച്ചുവെച്ച പൊടി മിശ്രിതം ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക. ആവശ്യത്തിനുള്ള വിനാഗിരി ഒഴിക്കുക. ഉപ്പും ചേർത്ത് ഇളക്കുക. ഇനി അതിലേക്ക് നമ്മൾ നേരത്തെ പുഴുങ്ങി വെച്ച നമ്മുടെ കാന്താരി ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ആവശ്യമുണ്ടെങ്കിൽ പുളിയുടെ ആവശ്യമുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർത്തു കൊടുക്കാം. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ല ടേസ്റ്റ് ഉള്ള മുളക് അടിപൊളി റെസിപ്പി തയ്യാർ. Credit: HASIMIXER VLOG

Read also: നാവിൽ വെള്ളമൂറും കിടിലൻ മുളക് ചമ്മന്തി! ചോറിന്റെ കൂടെ ഈയൊരു മുളകു ചമ്മന്തി മാത്രം മതി! ഒറ്റയടിക്ക് പാത്രം കാലിയാകും!! | Easy Mulak Chammanthi Recipe

വായിൽ കപ്പലോടും മുളക് തിരുമ്മിയത്! ചോറുണ്ണാൻ ഇത് മാത്രം മതി; പുളിയും മുളകും തിരുമ്മി ഒരു തനി നാടൻ ചമ്മന്തി! | New Mulaku Chammanthi Recipe

Kanthari Mulaku RecipeKidilan Kanthari Mulaku RecipeMulakuRecipeTasty Recipes