കെജിഎഫിന്റെ ചാപ്റ്ററുകൾ ഇനിയും തുടരും; പക്ഷേ നായകൻ യഷ് ആയിരിക്കില്ല? വെളിപ്പെടുത്തലുകളുമായി അണിയറ പ്രവർത്തകർ!! | KGF Team About Chapter Three
KGF Team About Chapter Three : ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ കെജിഎസ് എന്ന ചിത്രം തീർത്ത വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് നിർവചിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. കർണാടക സിനിമയിലും സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യഷിനെ നായകനാക്കിക്കൊണ്ട് കെജിഎഫിന്റെ രണ്ട് ചാപ്റ്ററുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് പുതിയ വാണിജ്യ സാധ്യത തന്നെയായിരുന്നു കെജിഎഫിന്റെ രണ്ടു ഭാഗങ്ങളും തുറന്നു കൊടുത്തത്.
മൂന്നാം ഭാഗം ഉണ്ടെന്നുള്ള ചില സൂചനകൾ ബാക്കി വെച്ചുകൊണ്ടാണ് കെജിഎഫിന്റെ രണ്ടാമത്തെ ചാപ്റ്റർ അവസാനിച്ചത്. ഇപ്പോൾ കെജിഎഫ് നായകനായ യഷിന്റെ 37 ജന്മദിനത്തിൽ ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ അപ്ഡേഷനുകൾ പുറത്തുവരികയാണ്. ചിത്രത്തിൻറെ തുടർന്നുള്ള ഭാഗങ്ങൾ ഉണ്ടാകും എന്നും അഞ്ചു ഭാഗത്തോളം യഷിനെ നായകനാക്കിയും പിന്നീട് അങ്ങോട്ട് നായകാസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുമെന്ന് ആണ് അണിയറ പ്രവർത്തകർ പറയുന്നത്. 2018ൽ കർണാടക സിനിമാലോകത്തിന്റെ ജാതകം തന്നെ തിരുത്തി കുറിച്ച ചിത്രമായിരുന്നു കെജിഎഫ്.

കന്നട സിനിമയെ ഇന്ത്യൻ സിനിമ ലോകത്തിൻറെ മുൻനിരയിലേക്ക് നിർത്തിയ ചിത്രത്തിൻറെ ചാപ്റ്റർ 2, 2022 ലാണ് തിയറ്ററിൽ എത്തിയത്. ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിൻറെ മൂന്നാമത്തെ ഭാഗം 2025ൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കെജിഎഫിന്റെ സംവിധായകനായ പ്രശാന്ത് നീൽ പ്രവാസിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ‘സലാർ’ ഒരുക്കുന്ന തിരക്കിലാണ്. വമ്പൻ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിൽ കെജിഎഫിലെ പോലെ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും.
ചിത്രത്തിൽ മലയാളത്തിൽ നിന്ന് പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിൻറെ തിരക്കുകൾ പ്രമാണിച്ചാണ് കെജിഎഫ് ചാപ്റ്റർ മൂന്നിന്റെ റിലീസ് 2025 മാത്രമേ ഉണ്ടാകൂ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. സാധ്യമാകുമെങ്കിൽ കെജിഎഫിന്റെ നാല്, അഞ്ച് ഭാഗങ്ങളും യഷിനൊപ്പം ആകുമെന്നും അതിന് ശേഷം മറ്റൊരു ഹീറോയെ ആകും ചിത്രത്തിലേക്ക് കൊണ്ടുവരിക എന്നും പറയുന്നു. ഹോളിവുഡ് ചിത്രമായ ജെയിംസ് ബോൺഡ് സീരീസ് പോലെ കെജിഎഫ് സീരീസ് ഭാവിയിൽ താരങ്ങൾ മാറിയാലും ഉണ്ടാകുമെന്നാണ് കരുതുന്നത്.