ലവ് ലവ് റോക്കി ബോയി!! തന്നെ കളിയാക്കുന്ന മകളുടെ രസകരമായ വീഡിയോ പങ്കുവെച്ച് യഷ്.!! [വീഡിയോ] | Kgf star Yash daughter viral video
Kgf star Yash daughter viral video : ഇന്ത്യൻ സിനിമയുടെ മുഖവര മാറ്റി ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ‘കെജിഎഫ് : ചാപ്റ്റർ 2’. സൂപ്പർസ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കന്നഡ പീരിയഡ് ആക്ഷൻ ഡ്രാമ, ബോക്സ് ഓഫീസിൽ 1000 കോടി മറികടന്ന് പുതുചരിത്രം സൃഷ്ടിക്കാനുള്ള പ്രയാണത്തിലാണ്. കളക്ഷൻ നേട്ടങ്ങൾക്കൊപ്പം യാഷ് അവതരിപ്പിച്ച ‘റോക്കി ഭായ്’ എന്ന കഥാപാത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയതും ചിത്രത്തിന്റെ വിജയമാണ്.
ഇപ്പോൾ, തന്റെ വീട്ടിൽ നിന്നുള്ള റോക്കി ഭായുടെ ആരാധികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് യാഷ്. തന്റെ മകൾ അയ്റ ‘സലാം റോക്കി ഭായ്’ എന്ന തീം സോങ് രസകരമായ രീതിയിൽ ആലപിക്കുന്നതിന്റെ റീൽ വീഡിയോ ആണ് യാഷ് പങ്കുവെച്ചിരിക്കുന്നത്. യാഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, അദ്ദേഹത്തിന്റെ കൊച്ചുകുട്ടി ‘റോക്കി ബോയ്’ എന്നാണ് വിളിക്കുന്നത് കാണാം. ഇത് കേട്ട് യാഷ് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
“രാവിലത്തെ ആചാരം, റോക്കി ‘ബോയ്’യെ കളിയാക്കിക്കൊണ്ട് തുടങ്ങണം” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് യാഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാഷ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഫാമിലി ഫോട്ടോകളും പങ്കുവെക്കാറുണ്ട്, അതുകൊണ്ട് തന്നെ യാഷിന്റെ ഭാര്യ രാധിക പണ്ഡിറ്റിനേയും ആരാധകർക്ക് പരിചിതമാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണ്. യാഷിന്റെ മകൾ അയ്റ എപ്പോഴും തന്റെ മാധുര്യം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്.
യാഷ്, ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ എന്നിവർ അഭിനയിച്ച ‘കെജിഎഫ് : ചാപ്റ്റർ 2’ ഇതിനോടകം ഒന്നിലധികം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും വലിയ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. കന്നഡക്ക് പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദർശനം തുടരുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടിയതോടെ, ചിത്രത്തിന്റെ മൂന്നാം ഭാഗവും ആരാധകർ പ്രതീക്ഷിക്കുന്നു.