കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു; റോക്കി ഭായിയുടെ കഥ പറയാൻ ഇനി മോഹൻ ജുനേജ ഇനിയില്ല.!! | kgf fame actor mohan juneja passed away

Kgf fame actor mohan juneja passed away : കന്നഡ ഹാസ്യ നടൻ മോഹൻ ജുനേജ അന്തരിച്ചു. കന്നഡ, തെലുങ്ക് ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട നടൻ, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രം കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2022 ലെ ‘കെജിഎഫ് ചാപ്റ്റർ 2’ ആയിരുന്നു മോഹൻ ജുനേജയുടെ അവസാന ചിത്രം. അന്നനാളത്തെ സംബന്ധിച്ചുള്ള അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ,

mohan juneja

ശനിയാഴ്ച്ച (മെയ് 7) രാവിലെയാണ് അന്തരിച്ചത്. കന്നഡ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകളിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളായിരുന്നു മോഹൻ ജുനേജ. കെജിഎഫ് കൂടാതെ, ലക്ഷ്മി (2013), ബൃന്ദാവനം (2013), പടേ പടേ (2013), കൊക്കോ (2012), സ്നേഹിതരു (2012) തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങൾ മോഹൻ ജുനേജയുടെ സിനിമ ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്നതാണ്. കെജിഎഫ് മലയാളം പതിപ്പിൽ, “ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ, അവൻ ഒറ്റക്കാണ് വന്നത്.. മോൺസ്റ്റർ”

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്ന ഡയലോഗിലൂടെ മോഹൻ ജുനേജ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായിരുന്നു. ട്രോളുകളിലൂടെയും മീമികളിലൂടെയും നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കന്നഡ സിനിമകളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും, മോഹൻ ജുനേജ ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. കൗമാരപ്രായത്തിൽ തന്നെ അഭിനയത്തിൽ ആകൃഷ്ടനായ മോഹൻ, സിനിമ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.

mohan juneja

കോളേജിൽ പഠിക്കുമ്പോൾ മോഹൻ കോളേജ് നാടകത്തിൽ സജീവമായിരുന്നു. 2008-ൽ പുറത്തിറങ്ങിയ കന്നഡ പ്രണയ ചിത്രമായ സംഗമത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ ചലച്ചിത്ര വ്യവസായത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് മോഹൻ ജുനേജ. കന്നഡ സിനിമയിലെ ഏറ്റവും അർപ്പണബോധവും കഴിവും ഉള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. വിവിധ ഭാഷകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

You might also like