‘കെജിഎഫ്: ചാപ്റ്റർ 2’ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു.. ബോക്സ് ഓഫീസ് റെക്കോർഡുകൾക്ക് പുറമെ ഒടിടി പ്ലാറ്റ്ഫോമിൽ ചരിത്രം കുറിച്ച് റോക്കി ഭായ്..!! | KGF Chapter 2 OTT Release Date Announced
ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച റോക്കി ഭായ്, ഒടിടി പ്ലാറ്റ്ഫോമിലേക്കും രാജകീയമായ വരവറിയിക്കുന്നു. ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ, ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതുചരിത്രം സൃഷ്ടിച്ച ‘കെജിഎഫ് : ചാപ്റ്റർ 2’ വിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരി ക്കുന്നത്. കന്നഡ ആക്ഷൻ പീരിയോഡിക് ബ്രഹ്മാണ്ട
ചിത്രം, ഒടുവിൽ വലിയ സ്ക്രീനുകളിൽ നിന്ന് മിനി സ്ക്രീനുകളിലേക്ക് നീങ്ങുമ്പോൾ, സിനിമയിലെ തങ്ങളുടെ പ്രിയപ്പെട്ട റോക്കി ഭായിയുടെ സീക്വൻസുകൾ ഒന്നിലധികം തവണ ഒടിടി പ്ലാറ്റ്ഫോമിൽ കാണാൻ കഴിയും എന്നതിനാൽ ആരാധകർ ശരിക്കും ആവേശത്തിലാണ്. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 14-നാണ് തിയ്യറ്ററുകളിൽ എത്തിയത്. ഹോംബൽ ഫിലിംസിന്റെ ബാനറിൽ വിജയ് കിരകണ്ടുർ
നിർമ്മിച്ച ചിത്രം, ഇതിനകം ആഗോള തലത്തിൽ 1000 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ടുണ്ട്. റിപ്പോർ ട്ടുകൾ പ്രകാരം, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഏകദേശം 320 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം സ്വന്തമാക്കിയി രിക്കുന്നത്. മെയ് 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ഔദ്യോഗിക സ്ഥിരീക രണമില്ലാത്ത റിപ്പോർ ട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ നായകനായ ‘ഒടിയൻ’ എന്ന ചിത്രത്തെ മറികടന്ന് ആദ്യ
ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്ത മാക്കിയ ‘കെജിഎഫ് : ചാപ്റ്റർ 2’ കേരളത്തിലും റെക്കോർഡുകൾ സൃഷ്ടിച്ചു. കന്നഡക്ക് പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും ആമസോൺ പ്രൈം വീഡിയോ സ്ട്രീമിംഗ് നടത്തും. യാഷ് നായകനായി എത്തിയ ചിത്രത്തിൽ സഞ്ജയ് ദത്, രവീണ ടൻഡൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിര വേഷമിട്ടിട്ടുണ്ട്.