നല്ല മൊരിഞ്ഞ ഉള്ളിവട ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. തുളവട സവാളവട ഉള്ളിവട എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും സംഗതി ഒന്ന് തന്നെ. നാലുമണി പലഹാരങ്ങളിൽ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഉള്ളിവട അഥവാ തുളവട. ഉള്ളിവട തയ്യാറാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
ചേരുവകൾ :
- സവാള -1 1/2 എണ്ണം
- പച്ചമുളക് -2 എണ്ണം
- ചതച്ച ഇഞ്ചി -1 ചെറിയ കഷ്ണം
- കറിവേപ്പില
- കടലപ്പൊടി – 3 ടേബിൾ സ്പൂൺ
- മൈദ – 2 ടേബിൾ സ്പൂൺ

- അരിപ്പൊടി – 1 ടേബിൾസ്പൂൺകാശ്മീരി
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- കായം പൊടിച്ചത് – 1/4 ടീസ്പൂൺ
- ചതച്ച പെരുംജീരകം – 1/4 ടീസ്പൂൺ
- ബേക്കിങ് സോഡ – 2 നുള്ള്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഒരു പാത്രത്തിൽ സവാള നീളത്തിൽ കനം കുറഞ്ഞ് അരിഞ്ഞത് എടുക്കുക. ശേഷം പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കറിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക അ. സവാളയിലെ വെള്ളം ഊർന്നു വരുന്നതു വരെ യോജിപ്പിക്കണം. അതിലേക്കു 5 മുതൽ 11 വരെ ഉള്ള പൊടികൾ ചേർത്ത് വെള്ളം ചേർക്കാതെ നന്നായി യോജിപ്പിക്കണം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക. Video Credits : NIMZ Art Of Cuisine