അസാധ്യ രുചിയിൽ ഒരു കൂന്തൽ റോസ്റ്റ്! എന്തൊരു സ്വാദാണ് ഈ തനി നാടൻ സ്റ്റൈൽ കണവ ചില്ലി.!! | Kerala Style Squid Chilli Recipe | Tasty Recipes Pachakam

Kerala Style Squid Chilli Recipe Malayalam : കൂന്തൽ ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ടോ? എന്തൊരു സ്വാദാണ് പൊളി ഐറ്റം. ഊണിനു ബെസ്റ്റ് ആണ്. ഇത്രകാലം അറിയാതെ പോയി കൂന്തൽ കൊണ്ട് വളരെ വ്യത്യസ്തമായിട്ട് ഒരു റെസിപ്പിയാണ് തയ്യാറാക്കുന്നത്. ആദ്യം കൂന്തൽ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് ചെറുതായിട്ട് മുറിച്ചെടുക്കുക. മുറിച്ചതിന് ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഇത്രയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്

വെളിച്ചെണ്ണ ഒഴിച്ച് അതിലോട്ട് കൂന്തൽ ചേർത്ത് നന്നായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കുക. അതിനു ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, കടുക് ചേർത്ത് അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒപ്പം കാപ്സിക്കം ചേർത്ത് വഴറ്റി. അതിലേക്ക് ഫ്രൈ ചെയ്തു വച്ചിട്ടുള്ള കൂന്തൽ കൂടെ ചേർത്ത് കൊടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കുറച്ചു കറി വേപ്പിലയും ഒരല്പം മഞ്ഞൾപ്പൊടിയും, കുരുമുളക് പൊടിയും കൂടി

Kerala Style Squid Chilli Recipe
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു പ്രത്യേക സ്വാദാണ് ഇങ്ങനെ ചേർക്കുമ്പോൾ. ആദ്യം തന്നെ മസാല എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം ഇങ്ങനെ ചേർക്കുമ്പോൾ ഇതിന്റെ സ്വാദ് ഇരട്ടിക്കുകയാണ് ഇതുപോലൊരു വിഭവം കഴിച്ചിട്ടുണ്ടാവില്ല. പ്രത്യേകിച്ച് ക്യാപ്സിക്കം ചേർക്കുന്നത് കൊണ്ട് തന്നെ സ്വാദ് വളരെ വ്യത്യസ്തമാണ്, ഒരു ചൈനീസ് വിഭവം കഴിക്കുന്ന പോലെ ഒക്കെ തോന്നിപ്പോകും. നമ്മുടെ നാടൻ കൂന്തൽ ഇങ്ങനെ ചെയ്യാൻ അധികസമയൊന്നും എടുക്കില്ല. ഇത് ഉണ്ടാക്കാൻ ആയിട്ട് അധികം സമയവും വേണ്ട,

വെള്ളം ഒന്നും ഇല്ലാതെ നല്ല ഡ്രൈ ആയിട്ടുള്ള ഒരു വിഭവമാണ് ഈ കൂന്തൽ റോസ്റ്റ്. ഇതുപോലെ ഒന്ന് തയ്യാറാക്കുന്നത് ആദ്യമായിട്ടായിരിക്കും. ഇത്രയും രുചികരമായി തയ്യാറാക്കുമെന്ന് ഇത്ര കാലം അറിയാതെ പോയല്ലോ. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടമാകും ഈ വിഭവം. കൂടാതെ അധികം മസാലകൾ ഒന്നും ഇതിൽ ചേർക്കുന്നില്ല. സ്വദിഷ്ടമായ ഈ വിഭവം തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. Video Credit : Raheesha Riyas

You might also like