Kerala Style Soft Velleppam Recipe : വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു ടിപ്പ് പരീക്ഷിക്കൂ വെറുതെയാവില്ല! അതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി എടുക്കുക. എന്നിട്ട് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് ഒരു 4 മണിക്കൂർ കുതിർക്കാനായി വെക്കുക. അതിനുശേഷം കുതിർത്ത പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത പച്ചരിയും 3/4 കപ്പ് വെള്ളം ഒഴിക്കുക.
- 2 cups white rice
- 1/2 cup Grated coconut
- 1/4 teaspoon baking soda
- 2 cup cooked rice
- 2 tablespoon sugar
- salt
എന്നിട്ട് സ്‌മൂത്തായി അരച്ചെടുക്കുക. അതിനുശേഷം ഇതിലെ മുക്കാൽ ഭാഗം മാവ് ഒരു ബൗളിലേക്ക് മാറ്റുക. ബാക്കിയുള്ള മിക്സിജാറിലെ മാവിലേക്ക് ചോറ്, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. അതിനുശേഷം അതിലേക്ക് തേങ്ങ ചിരകിയത്, 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക. എന്നിട്ട് ഇത് നേരത്തെ ഒഴിച്ചു വെച്ചിരിക്കുന്ന മാവിലേക്ക് ചേർത്തുകൊടുക്കാം.
ഇനി ഈ മാവ് പിറ്റേ ദിവസത്തേക്ക് എടുക്കാൻ വേണ്ടി അടച്ചുവെക്കുക. അടുത്തതായി ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഒരു 1/4 വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇനി ഇത് ഒരു 15 മിനിറ്റ് എടുത്തുവെക്കുക. ഇപ്പോൾ മാവ് നല്ലപോലെ പൊന്തി വന്നിട്ടുണ്ടാകും. അടുത്തതായി വെള്ളയപ്പം നമുക്ക് ചുട്ടെടുക്കാവുന്നതാണ്. Kerala Style Soft Vellayappam Recipe Video credit: Surayya’s Kitchen