കിടു രുചിയാണ്! നല്ല പഞ്ഞി പഞ്ഞി പോലെ സോഫ്റ്റായ നാടന്‍ വട്ടയപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Kerala Style Soft Vattayappam Recipe

Kerala Style Soft Vattayappam Recipe

Kerala Style soft Vattayappam Recipe : വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം.

  1. പച്ചരി/ഇഡലി അരി – 2 കപ്പ് (250 ml)
  2. തേങ്ങാപാൽ – 3/4 + 1 കപ്പ്
  3. ചോറ് – 1/2 കപ്പ്
  4. യീസ്റ്റ് – 1 ടീസ്പൂൺ
  5. പഞ്ചസാര – 1/2 കപ്പ്
Kerala Style Soft Vattayappam Recipe
Kerala Style Soft Vattayappam Recipe

ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് എടുക്കാൻ ശ്രദ്ധിക്കണം. അരി നല്ലപോലെ കഴുകിയെടുത്ത ശേഷം കുറച്ച് കൂടുതൽ വെള്ളമൊഴിച്ച് കുതിരാനായി വയ്ക്കണം. ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂർ കുതിരാൻ വയ്‌ക്കുന്നത്‌ വളരെ നല്ലതാണ്. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുതിരാനായി വയ്ക്കണം. രാത്രി തന്നെ കുതിരാനിടുന്നതാണ് നല്ലത്.

രാവിലെ നല്ലപോലെ കുതിർന്നു വന്ന അരി ഒന്നുകൂടെ വെള്ളം മാറ്റി കഴുകിയെടുക്കണം. ശേഷം മിക്സിയുടെ വലിയ ജാറെടുത്ത് മുക്കാൽ ഭാഗത്തോളം അരിയും മുക്കാൽ കപ്പ് തേങ്ങാപാലും ചേർത്ത് കൊടുക്കണം. ആദ്യം നമ്മൾ ഇതൊന്ന് നല്ല കട്ടിയോടെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം നമ്മൾ അരച്ചെടുത്ത മാവിൽ നിന്നും രണ്ട് സ്പൂൺ മാവ് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Bismi Kitchen

Read also : ബാക്കി വന്ന ഇഡ്ഡലി സേവനാഴിയിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ! ഈ സൂത്രപ്പണി കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പാ!! | Easy Leftover Idli Murukku Recipe

എളുപ്പത്തിൽ ആട്ടിയെടുക്കാം വെള്ളയപ്പം മാവ്! പൂവു പോലെ സോഫ്റ്റ്‌ ആയ വെള്ളയപ്പം കിട്ടാൻ ഇങ്ങനെ മാവ് അരയ്ക്കൂ!! | Easy Soft and Fluffy Appam Recipe

You might also like