Kerala Style Soft Kozhukkatta Recipe
Kerala Style Soft Kozhukkatta Recipe : അടുപ്പിൽ കലത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ചൂട് വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവ് പരുവത്തില്‍ കുഴച്ച് ഏകദേശം 20 മിനിട്ട് മൂടി വയ്ക്കുക. അതിനുശേഷം കൊഴുക്കട്ട തയ്യാറാക്കുന്നതിലേക്ക് ആവശ്യമായ തേങ്ങ ചിരവുക. ആവശ്യത്തിന് ഏലക്കായ പൊടിച്ചു അരി പൊടിച്ചു വറുത്തതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ശർക്കര നന്നായി ചൂടുള്ള ചട്ടിയിൽ പാവ് രൂപത്തിൽ ഉരുക്കിയെടുത്ത ശേഷം ചിരവിയ തേങ്ങയും ഏലക്കായ മിക്സും കൂടി അതിലേക്ക് ചേർത്ത് ചെറിയ തീയിൽ നന്നായി ഇളക്കി ഇളക്കി ഒരു കൊഴമ്പ് രൂപത്തിൽ തയ്യാറാക്കിയെടുക്കുക.
- അരിപ്പൊടി 1 കപ്പ്
- ചിരവിയ തേങ്ങ ഒരെണ്ണം
- ഏലയ്ക്ക പൊടി ആവശ്യത്തിന്
- അരി പൊടിച്ചു വറുത്തത് 4 സ്പൂൺ
- ശര്‍ക്കര 300 ഗ്രാം
- ഉപ്പ് ആവശ്യത്തിന്
- ചൂട് വെള്ളം ആവശ്യത്തിന്

പിന്നീട് കുഴച്ചുവെച്ച മാവു എടുത്ത് കൈയില്‍ വെച്ച് ഉരുളകളാക്കി എടുത്ത് അതിന്റെ നടുവിൽ ശർക്കരയടങ്ങിയ മിശ്രിതം നിറക്കാവുന്ന രീതിയിലുള്ള രൂപത്തിലാക്കി അതിൽ ശർക്കര മിശ്രിതം നിറച്ചു നന്നായി കൈ കൊണ്ട് ഉരുട്ടി ചെറിയ ബോളു പോലെ ആക്കിയ ശേഷം 20 മിനിട്ട് ചെറു തീയില്‍ ചൂടുവെള്ളത്തിനു മുകളിൽ ആവിയിൽ വേവിച്ചു എടുത്താൽ സ്വാദിഷ്ടമായ തനി നാടൻ കൊഴുക്കട്ട തയ്യാർ. ഇത് നല്ലൊരു നാടൻ പലഹാരമായതുകൊണ്ടുതന്നെ ഒപ്പം ഒരു കട്ടൻ ചായ കൂടി ഉണ്ടെങ്കിൽ സംഗതി ഉഷാർ.
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kerala Style Soft Kozhukkatta Recipe. Video credit: Tasty Recipes