ചായക്കട രുചിയിൽ നല്ല നാടൻ ഉള്ളിവട ഇങ്ങനെ ഉണ്ടാക്കി നോക്കൂ; പെർഫെക്റ്റ് ഉള്ളിവട ഉണ്ടാക്കാനുള്ള ടിപ്‌സ്.!! | Kerala Style Perfect Ulli Vada Recipe Malayalam

Kerala Style Perfect Ulli Vada Recipe Malayalam

Kerala Style Perfect Ulli Vada Recipe Malayalam : ചായക്കടകളിൽ നിന്നും ലഭിക്കുന്ന ഉള്ളി വടക്ക് ഒരു പ്രത്യേക രുചി തോന്നാറുണ്ട് എന്ന് മിക്ക ആളുകളും പറയുന്ന കാര്യമാണ്. എന്നാൽ അതേ ചേരുവകൾ ഉപയോഗപ്പെടുത്തി വീട്ടിൽ ഉള്ളിവട തയ്യാറാക്കുമ്പോൾ ആ ഒരു രുചി ലഭിക്കാറുമില്ല. ആ ഒരു രുചിയിൽ തന്നെ വീട്ടിലും ഉള്ളിവട തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഉള്ളിവട തയ്യാറാക്കാനാവശ്യമായ സവാള തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞെടുക്കണം. അതിനുശേഷം ഉള്ളി ഒരു ബൗളിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഞരടണം. ഇത് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിയിൽ നിന്നും ഉപ്പിൽ നിന്നും വെള്ളം ഇറങ്ങി ഉള്ളി നല്ല സോഫ്റ്റ് രൂപത്തിൽ ആകുന്നതാണ്. അതിനുശേഷം ഉള്ളിയുടെ കൂട്ടിലേക്ക് മൂന്ന് ടീസ്പൂൺ അളവിൽ മൈദ,

Kerala Style Perfect Ulli Vada Recipe Malayalam
Kerala Style Perfect Ulli Vada Recipe Malayalam

ഒരു ടീസ്പൂൺ കാശ്മീരി ചില്ലി, മൂന്നോ നാലോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ പെരുംജീരകം, ഇഞ്ചി ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പില എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളി കയ്യിൽ പിടിക്കാൻ പറ്റുന്ന രീതിയിൽ അല്ല എങ്കിൽ കുറച്ചു കൂടി മൈദ അതിലേക്ക് ചേർത്ത് സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം ഉള്ളിവട വറുത്തെടുക്കാൻ ആവശ്യമായ എണ്ണ

ഒരു പാനിലോട്ട് ഒഴിച്ച് ചൂടാക്കാനായി വയ്ക്കാം. എണ്ണ നല്ലതു പോലെ ചൂടായി വരുമ്പോൾ മാവ് ഓരോ ചെറിയ ഉരുളകളായി കയ്യിലെടുത്ത് പരത്തി എണ്ണയിലേക്ക് ഇട്ട് വറുത്ത് എടുക്കാവുന്നതാണ്. രണ്ടുവശവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ ഉള്ളിവട എണ്ണയിൽ നിന്നും എടുത്തുമാറ്റാം. ഇപ്പോൾ നല്ല രുചികരമായ ചായക്കട സ്റ്റൈലിലുള്ള ഉള്ളിവട തയ്യാറായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Taste Trips Tips

5/5 - (1 vote)
You might also like