Kerala Style Naadan Kovakka Curry Recipe: മീൻ കറിയെ വെല്ലുന്ന ടേസ്റ്റിൽ നമുക്ക് ഒരു കോവയ്ക്ക കറി ഉണ്ടാക്കിയാലോ. മീനില്ലാത്ത ദിവസം നമുക്ക് മീൻ കറിയുടെ അതേ ടേസ്റ്റ് തന്നെ ഉള്ള ഒരു കോവയ്ക്ക കറി ഉണ്ടാക്കിയെടുക്കാം. ഈ ഒരു നാടൻ കോവയ്ക്ക കറി ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം ആദ്യം തന്നെ അടുപ്പിൽ ഒരു മൺചട്ടി വെച്ച ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ
- വെളിച്ചെണ്ണ
- ഉള്ളി
- പച്ച മുളക്
- ഇഞ്ചി
- വെളുത്തുള്ളി
- തക്കാളി
- കോവക്ക
- മഞ്ഞൾപൊടി
- ഉപ്പ് – ആവശ്യത്തിന്
- പുളി
- തേങ്ങ ചിരകിയത്
- മുളക് പൊടി
- മല്ലി പൊടി
- കടുക്
- വേപ്പില
ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് നീളത്തിൽ അരിഞ്ഞ കോവയ്ക്ക ചേർത്ത് കൊടുത്ത് വീണ്ടും അടച്ചുവെച്ച് വേവിക്കുക. കുറച്ച് വെള്ളം കൂടി ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. രണ്ടുമൂന്നു മിനിറ്റ് വേവിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്
മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് കുറച്ചു വെള്ളവും ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വെന്തു വന്ന കോവയ്ക്കയിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് വറവ് ചേർത്തുകൊടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. കൂടെത്തന്നെ വേപ്പിലയും കൂടി ഇട്ടു കൊടുത്തു നന്നായി മൂപ്പിച്ചശേഷം ഇത് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി കറി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമുക്ക് വിളമ്പാവുന്നതാണ്. Credit: Amruthas Cookbook