കോവിലകം സ്റ്റൈലിലുള്ള ഒരു മാമ്പഴ പുളിശ്ശേരി ആയാലോ!! രുചികരമായ സൂപ്പർ മാമ്പഴ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം..!! | Kerala Style Mampazha Pulisseri

ഇതിനായി നന്നായി പഴുത്ത മൂന്നോ നാലോ മാമ്പഴം എടുക്കുക.മാങ്ങയുടെ തൊലി നല്ലത്പോലെ കളഞ്ഞ ശേഷം കൽച്ചട്ടിയിൽ ഇട്ട് വേവിക്കുക. വളരെ ചെറിയ അളവിൽ മാത്രം വെള്ളമൊഴിച്ച് വേവിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് അരമുറി തേങ്ങ ചിരകിയത്,രണ്ട് പച്ചമുളക്, അല്പം ചെറിയ ജീരകം, കട്ടിത്തൈര് അരക്കപ്പ് എന്നിവ

ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം മാറ്റിവയ്ക്കുക. മാങ്ങ നന്നായി വെന്ത ഉടഞ്ഞ് ഉണ്ടെങ്കിൽ അതിലേക്ക് അല്പം ഉപ്പ് , അര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കുറച്ചു സമയം കൂടി വേവിക്കുക. അതിനുശേഷം അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇനി അധികം തിളക്കാൻ നിൽക്കരുത്. കാരണം തൈര് ചേർത്തിരിക്കുന്നതു കൊണ്ടു

Kerala Style Mampazha Pulisseri
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തന്നെ അധികം തിളച്ചാൽ തൈര് പിരിഞ്ഞുപോകും. ഇത്രയും ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അവസാനമായി ഇതിലേക്ക് താളിച്ചു കഴിഞ്ഞാൽ കറി തയ്യാറാകും. അതിനായി ഒരു ചെറിയ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് അല്പം എണ്ണയൊഴിച്ച് കടുക്,വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. മുളകും കറിവേപ്പിലയും കരിഞ്ഞു പോകുന്നതിനു തൊട്ടു മുൻപ് തന്നെ തീ ഓഫ് ചെയ്യുക.

അതിനുശേഷം താളിച്ച് വച്ചിരിക്കുന്ന എണ്ണ മാമ്പഴപുളിശ്ശേരിയിലേക്ക് ഒഴിക്കാം. താളിച്ചു കഴിഞ്ഞാൽ കുറച്ചുനേരം അത് ഇളകാതെവെക്കണം. എങ്കിൽ മാത്രമേ അതിന്റെ ടേസ്റ്റ് മുഴുവനായും കറിയിലേക്ക് ഇറങ്ങുകയുള്ളൂ. അല്പസമയത്തിനു ശേഷം നമുക്ക് ചോറിന്റെ കൂടെ ചൂടോടുകൂടി തന്നെ ഈ കറി വിളമ്പാൻ സാധിക്കും. ഇതാണ് കോവിലകം സ്റ്റൈലിലുള്ള മാമ്പഴ കറി അഥവാ മാമ്പഴപുളിശ്ശേരി. Kerala Style Mampazha Pulisseri.. Video Credits : Dhruv Dev World Malayalam Recipes

You might also like