Kerala Style Fish Pickle Recipe: ഇനി മുതൽ പെർഫെക്റ്റ് ആയി മീൻ അച്ചാർ എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന വിധത്തിലുള്ള ടേസ്റ്റി ആയ ഒരു കേര മീൻ അച്ചാറിന്റെ റെസിപ്പിയാണിത്. ഈ ഒരു അച്ചാർ കേടു വരാതെ കുറെ നാൾ സൂക്ഷിക്കാം. കേര മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ മുറിച്ച ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക.
- കേര മീൻ
- ഇഞ്ചി ചതച്ചത്
- വെളുത്തുള്ളി ചതച്ചത്
- കാശ്മീരി മുളക് പൊടി – 2. 1/2 സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- ഉലുവ പൊടി – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- കടുക് – 1 ടീ സ്പൂൺ
- ഉലുവ – 1/4 ടീ സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- മുളക് പൊടി – 1/2 സ്പൂൺ
- കായ പൊടി – 1 ടീ സ്പൂൺ
- വിനാഗിരി – 250 ഗ്രാം
ഇതിലേക്ക് കാശ്മീരി മുളകുപൊടി ഇഞ്ചി വെളുത്തുള്ളി ചതച്ചത് മഞ്ഞൾപ്പൊടി കുരുമുളകു പൊടി ഉലുവപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുക്കാൽ മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നല്ല എണ്ണ ഒഴിച് ചൂടാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വേപ്പില ഇട്ടു കൊടുത്ത് മീൻ ഇട്ട് പൊരിച്ചു കോരുക. ഇനി ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ മീൻ പൊരിച്ച നല്ലെണ്ണ ഇതിലേക്ക് ഒഴിച്ചു
കൊടുത്ത ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് വേപ്പില ഇട്ടു കൊടുത്ത് നന്നായി വഴറ്റുക.ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഉലുവാപ്പൊടി എന്നിവയിട്ടു നന്നായി യോജിപ്പിച്ച ശേഷം പൊരിച്ച മീനും കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് കായപ്പൊടി കൂടി വിതറി കൊടുത്ത് ശേഷം അവസാനമായി വിനാഗിരി കൂടി ഇട്ടു കൊടുത്തു നന്നായി തിളപ്പിച്ച് തീ ഓഫ് ആക്കാവുന്നതാണ്. Credit: Village Spices