Kerala Style Chickpea Curry Recipe: അടിപൊളി ടേസ്റ്റുള്ള കടല ഉണ്ടാക്കുന്ന റെസിപ്പി. ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കണം എന്ന് തോന്നും. തേങ്ങ ഒന്നും ചേർക്കാതെ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. പുട്ട് ദോശ എന്നിവ യുടെ കൂടെ നല്ല കോമ്പോയാണ്.
Ingredients
- Chickpea
- Tomato
- Ginger
- Garlic
- Coriander Leaves
Ads
How To Make Kerala Style Chickpea Curry
ആദ്യം വെള്ളക്കടല നാലുമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനുശേഷം ഒരു കുക്കറിലിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് മഞ്ഞൾപൊടി എന്നിവ ചേർക്കുക. നല്ലപോലെ മൂടി കടവുന്നത് വരെ വെക്കുക. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് അത് ചൂടായി കഴിഞ്ഞാൽ ഇന്ത്യയിൽ വെളുത്തുള്ളി പേസ്റ്റ് നല്ലപോലെ ഇളക്കുക. അതിന്റെ പച്ചമണം മാറി കഴിഞ്ഞാൽ അതിലേക്ക് രണ്ട് പച്ചമുളക് കറിവേപ്പില രണ്ട് ഉള്ളി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം അല്പം ഉപ്പിടുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. അതിനുശേഷം ജീരകപ്പൊടിയും ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
Advertisement
മസാലയുടെ പച്ചമണം മാറുന്നത് വരെ നല്ല രീതിയിൽ ഇളക്കുക. അതിനുശേഷം അതിലേക്ക് നേരത്തെ വേവിച്ചു വെച്ച കടല മിക്സ് ചെയ്യുക. കൂടാതെ തന്നെ ഒരു ജാർ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വേവിച്ച കടല ഒന്ന് അരച്ചെടുത്ത് ആ ഒരു കറിയിലേക്ക് ചേർക്കുക. ഇങ്ങനെ ചെയ്താൽ കറിക്ക് നല്ലൊരു തിക്ക്നെസ്സ് കിട്ടുന്നതായിരിക്കും. ശേഷം അതിലേക്ക് മല്ലിച്ചപ്പ് ചേർത്ത നല്ല പോലെ വേവിച്ചെടുക്കുക. അവസാനമായി ഒരു മീഡിയം സൈസ് ഉള്ള തക്കാളി ചെറുതായി മുറിച്ച് കറിയിലേക്ക് ചേർക്കുക. ഇങ്ങനെ ചെയ്താൽ കറിക്ക് കൂടുതൽ രുചി ലഭിക്കാനും സാധിക്കുന്നു. തേങ്ങ ഒന്നും ചേർക്കാതെ നല്ല അടിപൊളി കടല കറി തയ്യാറാക്കി എടുക്കാം. Credit: Pepper hut