ചിക്കൻ റോസ്റ്റ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 ചിക്കൻ റോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ 😋👌

 • chicken -3/4 kg
 • chilli pdr -1 tbsp
 • Turmeric powder -1/2 tsp
 • yogurt -1/4 cup
 • salt -3/4 tsp
 • oil -2 tbsp
 • mustard seeds -1/2 tsp
 • fennel seeds -1/2 tsp
 • onion -4
 • green chilli -3
 • curry leaves
 • Crushed garlic -1 tbsp
 • Crushed ginger -1 tsp
 • Coriander powder -1 tbsp
 • Garam Masala powder -1/2 tsp
 • tomato -1
 • water -1/4 cup

ആദ്യം ചിക്കൻ വൃത്തിയാക്കി ഒരു ബൗളിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം 1/2 മണിക്കൂർ അടച്ചുവെക്കുക. അടുത്തതായി ചൂടായ കടായിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. അശേഷം അതിലേക്ക് പെരിഞ്ജീരകം, സവാള എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേക്ക് പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റിയെടുക്കുക.

പിന്നീട് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ചേർക്കാം. അതിനുശേഷം ഇതിലേക്ക് മല്ലിപൊടി, ഗരംമസാലപ്പൊടി ചേർത്ത് വഴറ്റിയെടുക്കാം. അതിനുശേഷം തക്കാളി, ഉപ്പ്, റെഡ് ഫുഡ് കളർ ചേർക്കാം. അതിനുശേഷം ഇതിലേക്ക് ചിക്കൻ ചേർത്ത് വഴറ്റി വേവിച്ചെടുക്കാം. അതിനുശേഷം ചിക്കൻ മസാല തയ്യാറാക്കിയ വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക. നല്ലപോലെ ഇളക്കികൊടുക്കാൻ മറക്കരുത്. ചിക്കൻ റോസ്റ്റ് റെഡിയായിട്ടുണ്ട്. Video credit: Kannur kitchen

You might also like