ഈ വീട് നിങ്ങളെ കൊതിപ്പിക്കും; കേരളത്തിലെ മോഡേൺ കണ്ടമ്പററി സ്റ്റൈലിലുള്ള മനോഹരമായ വീട് കണ്ട് നോക്കാം!! | kerala contemporary home

kerala contemporary home malayalam : ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും സ്വന്തമായി ഒരു വീട്. ജീവിതത്തിൽ ഒരു പ്രാവശ്യം നടക്കുന്ന കാര്യമായാതു കൊണ്ട് പലരും വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യാറുള്ളത്. എന്നാൽ സാമ്പത്തികമായ പല പ്രശ്നങ്ങൾ മൂലം പലർക്കും ഈ സ്വപ്നം നേടിയെടുക്കാൻ കഴിയാറില്ല. ഇനി സാമ്പത്തികമുണ്ടായാലും അവരുടെതായ ഡിസൈൻ ചില സമയങ്ങളിൽ ലഭിക്കാതെ വരാറുണ്ട്.

ഇന്ന് ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നുത് അത്തരമൊരു വീടിന്റെ പൂർണ വിവരങ്ങളാണ്. നല്ലൊരു ഇന്റീരിയർ അതുപോലെ എക്സ്റ്റീരിയർ ആഗ്രഹിക്കുന്നവർക്ക് നോക്കാവുന്ന വീടാണ് കാണാൻ പോകുന്നത്. 1850 ചതുരശ്ര അടിയുടെ മൂന്ന് മുറികൾ അടങ്ങിയ മനോഹരമായ ഭവനത്തിന്റെ വിശേഷങ്ങളാണ് കാണാൻ പോകുന്നത്. ബിനോയ്‌, രാഖി ബിനോയ്‌ എന്നിവരാണ് വീടിന്റെ ഉടമസ്ഥർ. തൃശൂർ ജില്ലയിലെ പറപ്പൂറിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

kerala contemporary home

അർച്ചിട്ടക്ചർ ഡിസൈനിങ്ങും, കോൺട്രാക്ട് കൈകാര്യം ചെയ്തത് വുഡ്നെസ്റ്റ് ഡെവലപ്പ്ർസ് എന്ന കമ്പനിയാണ്. ആയിരത്തിലധികം പ്രൊജക്റ്റുകളാണ് അവർ ഇതിനോടകം തന്നെ പൂർത്തീകരിച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ലിവിങ് ഹാൾ. അവിടെ ഇരിപ്പിടത്തിനായി സോഫകളും മറ്റു ഫർണിച്ചറുകളും കാണാൻ കഴിയുന്നതാണ്. ലിവിങ് ഹാളിൽ നിന്നും നേരെ എത്തിച്ചേരുന്നത് ഡൈനിങ് ഹാളിലേക്കാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അത്യാവശ്യം ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഇവിടെ നൽകിട്ടുണ്ട്. വീട്ടിൽ ഒരുക്കിരിക്കുന്ന മൂന്ന് മുറികളും വളരെ ഗംഭീരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇന്റീരിയർ ഡിസൈനാണ് എടുത്ത് പറയേണ്ടവ. അറ്റാച്ഡ് ബാത്രൂം കൂടാതെ വാർഡ്രോബ് തുടങ്ങി എല്ലാ സൗകര്യങ്ങളും വീട്ടിൽ തന്നെ ഒരുക്കിട്ടുണ്ട്. മോഡേൺ അടുക്കളയാണ് ഈ വീട്ടിൽ നൽകിരിക്കുന്നത്. രണ്ട് മൂന്ന് പേർക്ക് നിന്ന് പെരുമാറാൻ തരത്തിലുള്ള സൗകര്യങ്ങൾ ഇവിടെ കാണാൻ കഴിയും.

  • Location – Thrissur, Parappura
  • Total Area – 1850 SFT
  • Client – Mr Binoy And Mrs Raghi Binoy
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 3 Bedroom + Bathroom
  • 5) Kitchen
You might also like