ഞാൻ അനാഥ കുഞ്ഞാണെന്നാണ് പറഞ്ഞ് പറ്റിക്കുകയായിരുന്നു.. സുരേഷ് ഗോപിയെ കുറിച്ച് കീര്‍ത്തി സുരേഷ്!! | Keerthy Suresh talks about Suresh Gopi

Keerthy Suresh talks about Suresh Gopi : തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളിൽ ഒരാളാണല്ലോ കീർത്തി സുരേഷ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ അഭിനയ മുദ്ര പതിപ്പിച്ച താരം വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയലോകത്തേക്ക് കടന്നു വന്നിരുന്നു. മാതാവും പിതാവും സിനിമാ ലോകവുമായി ഏറെ ബന്ധമുള്ളവരാണ് എന്നതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാര മായി മാറാനും കീർത്തി സുരേഷിന് സാധി ച്ചിരുന്നു. പൈലറ്റ് എന്ന മലയാള ചിത്രത്തിലൂടെ ചൈൽഡ്

ആർട്ടിസ്റ്റായി അഭിനയലോകത്ത് എത്തിയ താരം ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി മാറിയ ഒരു നായികയായി മാറിയിട്ടുണ്ട്. മാത്രമല്ല വർഷങ്ങളുടെ ഇടവേളക്ക് ശേഷം, താരം മലയാളത്തി ലേക്ക് തിരിച്ചുവരുന്നു എന്ന വാർത്ത സിനിമാ ആസ്വാദകർ ഏറെ സന്തോഷപൂർവ്വമായിരുന്നു കൊണ്ടാ ടിയിരുന്നത്. ടോവിനോയെ നായകനാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന “വാശി” എന്ന ചിത്ര ത്തിലൂടെയായിരുന്നു കീർത്തിയുടെ വമ്പൻ തിരിച്ചുവരവ്. ലീഗൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ഒരു

keerthysuresh 11zon

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിനിമയിൽ അഭിഭാഷകരായിട്ടാണ് ഇരുവരും എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. എന്നാൽ ഇപ്പോഴിതാ വാശി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രോഗ്രാമിൽ വെച്ച് തന്റെ കുട്ടി ക്കാലത്ത് താൻ നേരിട്ട രസകരമായ ചില സംഭവങ്ങളെ കുറിച്ച് കീർത്തി സുരേഷ് തുറന്നു പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ ക്കുറിച്ചും അവതാരകരിൽ ഒരാൾ ചോദിച്ച പ്പോൾ വളരെ രസകരമായ ചില അനുഭവങ്ങളായി രുന്നു കീർത്തി വെളിപ്പെടുത്തിയിരുന്നത്.

സുരേഷ് അങ്കിളിനെ വളരെ ചെറിയ പ്രായത്തിൽ തന്നെ തനിക്കറിയാമെന്നും പലപ്പോഴും അദ്ദേഹം എന്നെ കളിയാക്കാറുണ്ടായിരുന്നു എന്നും കീർത്തി പറയുന്നുണ്ട്. മാത്രമല്ല താനൊരു അനാഥ കുഞ്ഞാണ് എന്നും നിന്നെ നിന്റെ അച്ഛനും അമ്മയും ദത്തെടുത്തതാണ് എന്നും അദ്ദേഹം എന്നെ പലപ്പോഴും പറഞ്ഞു പറ്റിച്ചിരുന്നു. സുരേഷ് അങ്കിളിന്റെ ഈ വാക്കുകൾ താൻ ആ സമയത്ത് വിശ്വസിച്ചിരുന്നു എന്നും ഇത്തര ത്തിൽ പല രസകരമായ കാര്യങ്ങളും തങ്ങൾക്കിട യിൽ ഉണ്ടായിട്ടുണ്ട് എന്നും കീർത്തി പറയുന്നുണ്ട്.

keerthy suresh 11zon

You might also like