കളിക്കുന്നത് എല്ലാം ഓക്കെ പക്ഷെ ഞാൻ ജയിക്കണം; നാനിക്ക് വെറൈറ്റി പിറന്നാൾ സർപ്രൈസ് കൊടുത്ത് കീർത്തി സുരേഷ് !!! | Keerthy Suresh shared funny video on Nani birthday latest viral news malayalam

ചെന്നൈ : സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളിൽ ഒരാളാണല്ലോ കീർത്തി സുരേഷ്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തെത്തി പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ ഒരു താര മുദ്ര പതിപ്പിക്കുകയായിരുന്നു ഇവർ. അച്ഛനും നടനും നിർമ്മാതാവുമായ സുരേഷ് കുമാറിന്റെ പാത പിൻപറ്റിക്കൊണ്ട് സിനിമാലോകത്ത് എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെ സൗത്ത്

ഇന്ത്യൻ ഇൻഡസ്ട്രികളിൽ ഏറെ താരമൂല്യമുള്ള നടിയായി മാറുകയായിരുന്നു ഇവർ. തമിഴ് മലയാളം തെലുങ്ക് ഇൻഡസ്ട്രികളിൽ ഇന്നും സജീവമായ താരത്തിന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരു ഫാൻ ബേസ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി സംവദിക്കാറുള്ള താരം തന്റെ സിനിമാ വിശേഷങ്ങളും മറ്റും പലപ്പോഴും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തമിഴിന്റെ പ്രിയപ്പെട്ട നടനായ നാനിയുടെ ജന്മദിനം.

Keerthy Suresh shared funny video on Nani birthday latest viral news malayalam

പ്രമുഖ താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു താരത്തിന് ആശംസകളും ആശീർവാദങ്ങളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ നടൻ നാനിക്ക് പിറന്നാൾ ആശംസകളുമായി കീർത്തി സുരേഷ് പങ്കുവച്ച ഒരു വീഡിയോയാണ് ഏറെ വൈറലായി മാറിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഇടവേളയിൽ ഇരുവരും ബാഡ്‌മിന്റൺ കളിക്കുന്നതും നാനി തോറ്റിട്ടും തോൽവി സമ്മതിക്കാതിരിക്കുന്നതും ടെക്നിക്കലി ഞാനാണ് ജയിച്ചത് എന്നും നാനി പറയുന്നുണ്ട്.

എന്നാൽ ഇത് സമ്മതിക്കാതെ നാനിയുമായി തർക്കത്തിൽ ഏർപ്പെടുന്ന കീർത്തിയെ വീഡിയോയിൽ കാണാവുന്നതാണ്. “സിനിമയെ കുറിച്ചും സിനിമയെ കുറിച്ചും മാത്രവും സംസാരിക്കുന്ന എന്റെ സുഹൃത്തിനും സഹനടനും ജന്മദിനാശംസകൾ” എന്നായിരുന്നു വീഡിയോയ്ക്ക് താഴെ കീർത്തി കുറിച്ചിരുന്നത്. നാനി – കീർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദസറ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോയായിരുന്നു ഇത്. ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഈ ഒരു ചിത്രത്തിൽ “വെന്നല” എന്ന കഥാപാത്രമായിട്ടാണ് കീർത്തിയെത്തുന്നത്. മാർച്ച് 30ന് റിലീസിന് എത്തുന്ന ഈ ഒരു ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം. Story highlight : Keerthy Suresh shared funny video on Nani birthday latest viral news malayalam

Rate this post
You might also like