തൂവെള്ളയിൽ മാലാഖ പോലെ.. മനംമയക്കുന്ന ഫോട്ടോഷൂട്ടുമായി കീർത്തി സുരേഷ്.!! | Keerthy Suresh Looks Damn Gorgeous In Latest Photoshoot

Keerthy Suresh Looks Damn Gorgeous In Latest Photoshoot : തന്റെ അഭിനയ വൈഭവം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറിയ അഭിനേത്രിയാണല്ലോ കീർത്തി സുരേഷ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഇൻഡസ്ട്രികളിൽ എപ്പോഴും താരമൂല്യമുള്ള ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റെ മകൾ കൂടിയായ കീർത്തി വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്ത് സജീവമായി മാറിയിരുന്നു.

തുടർന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. പൈലറ്റ് എന്ന മലയാള ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ താരം ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തിലെ ഏറെ താരമൂല്യമുള്ള അഭിനേത്രി കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരത്തിന് തന്റേതായ ആരാധക വൃന്ദം എപ്പോഴുമുണ്ട് എന്നതിനാൽ തന്നെ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റു വിശേഷങ്ങളും ക്ഷണനേരം കൊണ്ടു തന്നെ

Keerthy Suresh

ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല പലപ്പോഴും കിടിലൻ മേക്കോവറിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കീർത്തി സുരേഷിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള നീളൻ ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഈ ഒരു വൈറ്റ് കോസ്റ്റ്യൂമിൽ തങ്ങളുടെ പ്രിയ താരം മാലാഖയെ പോലെ

സുന്ദരിയാണ് എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ കിരൺ പങ്കുവച്ച ഈ ഒരു ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. വിഷ്ണു ജി രാഘവ്, ടോവിനോയെ നായകനാക്കി സംവിധാനം ചെയ്യുന്ന ” വാശി” എന്ന മലയാള ചിത്രമാണ് കീർത്തിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാളത്തിൽ അഭിഭാഷകയുടെ വേഷത്തിലാണ് കീർത്തി എത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

You might also like