ഷോട്ട്സും ലുങ്കിയുമുടുത്ത് കിടിലൻ ചുവടുകളിൽ ഞെട്ടിച്ച് കീർത്തി സുരേഷ്; വൈറലായി ഡാൻസ് വീഡിയോ!! | Keerthy Suresh and friend danced to dhoom dhaam dosthan

Keerthy Suresh and friend danced to dhoom dhaam dosthan : സൗത്ത് ഇന്ത്യൻ സിനിമാ ആസ്വാദകരുടെ പ്രിയ താരങ്ങളിൽ ഒരാളാണല്ലോ കീർത്തി സുരേഷ്. തന്റെ ചെറുപ്രായത്തിൽ തന്നെ അഭിനയ ലോകത്തെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ മൂന്ന് ഇൻഡസ്ട്രികളിലും ഒരേ താരമൂല്യമുള്ള ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ്. നടനും നിർമ്മാതാവുമായ അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് സിനിമയിൽ എത്തിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിന്നുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

തെലുങ്ക് സിനിമയായ നീനു സൈലജയിലൂടെയാണ് അഭിനയ ലോകത്ത് എത്തിയിരുന്നത് എങ്കിലും പിന്നീട് മറ്റുള്ള ഇൻഡസ്ട്രികളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചതോടെ തിരക്കുള്ള ഒരു നായികയായി മാറുകയായിരുന്നു കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ സിനിമാ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ സമയം കണ്ടെത്താറുണ്ട്. 13 മില്യണിൽ പരം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റിയായതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

Keerthy
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. സൂപ്പർസ്റ്റാർ നാനിക്കൊപ്പം കീർത്തി സുരേഷ് ഒന്നിക്കുന്ന ദസറ എന്ന പുതിയ ചിത്രത്തിലെ വൈറൽ ഗാനമായ “ധൂം ധം ദോസ്താൻ” എന്ന പാട്ടിനൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. തന്റെ സുഹൃത്തിനൊപ്പം ഉള്ള ഈയൊരു ഡാൻസ് വീഡിയോയിൽ ഇരുവരുടെയും കോസ്റ്റ്യൂം തന്നെയാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നീളൻ ഓറഞ്ച് ഷർട്ടും ഷോർട്ട്സും ലുങ്കിയുമെടുത്ത് കൂളിംഗ് ഗ്ലാസും വെച്ച് ഹൈ എനർജി ലെവലിലുള്ള ഈയൊരു ഡാൻസ് വീഡിയോ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ 6 മില്യണിലധികം കാഴ്ചക്കാരെ നേടിയെടുക്കുകയും ചെയ്തു. ” ഇതാ എന്റെ ധൂം ധം ദോസ്ത് അക്ഷിത സുബ്രഹ്മണ്യൻ, നിങ്ങളുടെ ധൂം ധം എവിടെയാണ്” എന്നൊരു അടിക്കുറിപ്പിലായിരുന്നു താരം ഈയൊരു വീഡിയോ പങ്കുവച്ചിരുന്നത്. ഈയൊരു പാട്ട് സോഷ്യൽ മീഡിയയിൽ ക്ഷണ നേരം കൊണ്ടു തന്നെ തരംഗം സൃഷ്ടിച്ചതിനാൽ ശ്രീകാന്ത് ഒദേലയുടെ സംവിധാനത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ദസറ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം.

You might also like