ഈ ചേരുവകൾ കൂടി ചേർത്ത് വെളിച്ചണ്ണ ഒന്ന് കാച്ചി നോക്കൂ.. നരക്കും മുടി കൊഴിച്ചിലിനും ഇനി ശാശ്വത പരിഹാരം.!! | kayyonni hair oil

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിഞ്ഞു പോകുന്നത്. പ്രായം എത്താത്തവരിലും മിതമായ അകാലനരയും മുടി കൊഴിച്ചിലും സാധാരണ യായി മാറി കഴിഞ്ഞു. പണ്ട് വീടുകളിൽ മുത്തശ്ശിമാർ ഉണ്ടാക്കി തരുന്ന എണ്ണ തേച്ചു കുളിക്കുമ്പോൾ മുടി ഇരട്ടിയായി വളരുമായിരുന്നു. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ ഇത്തരത്തിൽ എണ്ണ

കാച്ചനോ മുടി സംരക്ഷിക്കാനോ ആർക്കും സമയം കിട്ടാതായതോടെ മുടി കൊഴിച്ചിലും മിക്കരിലും ശക്തമായി തുടങ്ങി ഇത്തരത്തിൽ മുടി കൊഴിയുന്നത് തടയാൻ  ഒരു മുത്തശ്ശി കാച്ചിത്തരുന്ന എണ്ണ പരീക്ഷിച്ചാലോ. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന എണ്ണകളെക്കാൾ വീട്ടിൽ മുത്തശ്ശിമാർ ഉണ്ടാക്കി തരുന്ന എണ്ണകൾക്ക് ആണ് കൂടുതൽ ഫലപ്രാപ്തി ഉള്ളത്. ഇതിനായി ആദ്യം വെളിച്ചെണ്ണ കയ്യോന്നി,

kayyonni hair oil

ബ്രമ്മി, കറ്റാർവാഴ എന്നിവ മാത്രം മതി. ആദ്യം കറ്റാർവാഴ ബ്രഹ്മി കയ്യോന്നി എന്നിവ നന്നായി ഇടിച്ചു പിഴിഞു നീരെടുക്കുക. പിഴിഞ്ഞെടുത്ത നീര് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കിയ ശേഷം അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് നന്നായി വെള്ള മയം മാറുന്നതു വരെ തിളപ്പിച്ച് എടുക്കുക  എണ്ണ തിളപ്പിക്കുമ്പോൾ നന്നായി ഇളക്കി വേണം തിളപ്പിച്ചെടുക്കാൻ  എണ്ണയുടെ നിറം മാറി ഏകദേശം ഒരു

ഇളം ബ്രൗൺ അല്ലെങ്കിൽ ചെറിയ ഒരു കറുപ്പ് പോലെ മാറുമ്പോഴേക്കും എണ്ണ അടുപ്പിൽ നിന്ന് മാറ്റി ഇറക്കി വയ്ക്കുക നന്നായി ആറിയ ശേഷം മാത്രമേ എണ്ണ തലയിൽ തേച്ചു പിടിപ്പിക്കാൻ പാടുള്ളൂ. ഈ എണ്ണ ഏകദേശം ഒരു മാസത്തോളം ഉപയോഗിക്കുമ്പോൾ തന്നെ മുടി കൊഴിച്ചിൽ മാറി നല്ല രീതിയിൽ മുടി വളരാൻ തുടങ്ങും. Video Credits : Quality it’s

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe