കാവ്യാ മാധവൻ പുതിയ രൂപത്തിലും ഭാവത്തിലും; പുത്തൻ ലുക്ക് വൈറൽ!!|Kavya Madhavan in new look

Kavya Madhavan in new look : ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചു. ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയ കാവ്യ മാധവന്‍ ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. അഭിനയത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും ആരാധകരെ കാവ്യ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലങ്കിലും ഇടയ്ക്കിടെ തന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ടായിരുന്നു.

മകള്‍ മഹാലക്ഷ്മിയുമായുള്ള ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കാവ്യാ മാധവന്റെ ഏറ്റവും പുതിയ ചിത്രമാണ്. ചെന്നൈയില്‍ ആര്‍ടിസ്ട്രി സലൂണ്‍ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് വൈറലാകുന്നത്. കറുപ്പ് ഷര്‍ട്ടും ജീന്‍സും ആണ് കാവ്യയുടെ വേഷം. തന്റെ പതിവ് ചിരിയോടെയാണ് താരം ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സുന്ദരി ആയിട്ടുണ്ടെന്നും അഭിനയത്തിലേക്ക് തിരിച്ചു വരുന്നുണ്ടോ എന്നും തുടങ്ങി നിരവധി കമന്റുകള്‍ ആണ് ചിത്രത്തിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.

kavya
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകലോകം. 2018 റിലീസ് ചെയ്ത പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറില്‍ ആണ് പെണ്‍കുഞ്ഞ് മഹാലക്ഷ്മി പിറന്നത്. ചെന്നൈയില്‍ ആര്‍ടസ്ട്രി സലൂണ്‍ അവരുടെ ഒഫീഷ്യല്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ നിരവധി ആരാധകര്‍ ഇതിനോടകം തന്നെ ഈ ചിത്രം പങ്കുവെച്ചു കഴിഞ്ഞു.

മെലിഞ്ഞു സുന്ദരിയായി പുത്തന്‍ ലുക്കിലുള്ള കാവ്യ മാധവന്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകരെല്ലാം. കാരണം അത്രയ്ക്ക് മികച്ച കഥാപാത്രങ്ങളാണ് താരം മലയാളി പ്രേക്ഷകര്‍ക്കായി നല്‍കിയത്. ദിലീപ് – കാവ്യ താരജോടികളെ ഇഷ്ടമല്ലാത്ത ഒരു മലയാളികളും ഉണ്ടാകില്ല. നിരവധി ചിത്രങ്ങളില്‍ ഇവര്‍ താര ജോഡികളായി അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ദിലീപുമൊത്തുള്ള പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

You might also like