കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി! എല്ലാവിധ ആഡംബരങ്ങളോടും കൂടി ആഘോഷമാക്കി താരങ്ങളുടെ വിവാഹം.!! | Katrina Kaif – Vicky Kaushal Wedding

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും. ബോളിവുഡ് താരങ്ങളായ വിക്കി കൗശാലും കത്രീന കൈഫും പുതിയ ജീവിത ത്തിലേക്ക് കടന്നിരിക്കുകയാണ്. ബോളിവുഡിൽ നിന്നടക്കം ക്ഷണിക്കപ്പെട്ട അതിഥികളും കുടും ബാംഗങ്ങളും അടക്കം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. രാജസ്ഥാനിലെ ഹോട്ടൽ ബർവാരയിൽ വെച്ച് എല്ലാവിധ ആഡംബരങ്ങളോടും കൂടിയാണ് വിവാഹം നടന്നത്. ബോളിവുഡിൽ ഇന്നുവരെ കാണാത്ത ആഢംബരത്തോ

ടെയായിരിക്കും വിവാഹം നടന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഡോളിയിലാണ് നവവധു കത്രീന കൈഫ് എത്തിയത്. ഏഴ് വെള്ളക്കുതിരകളുടെ അകമ്പടിയോടെ വിക്കി കൗശാലും വിവാഹ വേദിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മുംബൈ യിലെ കലിന എയർപോർട്ടിൽ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനിലെ വിവാഹവേദിയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളു ണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച്

പരസ്യമായി തുറന്നുപറച്ചിൽ നടത്തിയിരുന്നില്ല.വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വളരെ രഹസ്യമായാണ് ഇരുവരും മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോൾ കത്രീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഇന്നത്തെ ഈ നിമിഷത്തിലേക്ക് എത്തിനിൽക്കുമ്പോൾ എല്ലാവരോടും സ്നേഹവും കടപ്പാടും മാത്രമാണുള്ളത്. ഞങ്ങളുടെ ഈ പുതിയ ജീവിതയാത്ര തുടങ്ങുന്ന സമയത്ത് ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.” ഇങ്ങനെയാണ്

കത്രീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വിവാഹച്ചടങ്ങുകളുടെ നാലോളം ചിത്രങ്ങളാണ് താരം ഷെയർ ചെയ്തി രിക്കുന്നത്. ഒട്ടേറെ താരങ്ങളാണ് ആശംസകൾ അറിയിച്ച് കമ്മന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ തന്നെയാണ് ഏറ്റവും നല്ല ജോടിയെന്നാണ് പ്രിയങ്ക ചോപ്ര കമ്മന്റ് ചെയ്തത്. കരീന കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ തുടങ്ങി ഒട്ടേറെ സെലിബ്രെട്ടികളാണ് ആശംസകളുമായി രംഗത്തെ ത്തിയിരിക്കുന്നത്. എന്താണെങ്കിലും കൂടുതൽ വിവാഹവിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും ആരാധകരും.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe