ബോളിവുഡിലും തിളങ്ങി ചൈതന്യ! 😳😍 കത്രിന കൈഫിനെ വെല്ലുന്ന ഡാൻസുമായി ചൈതന്യ പ്രകാശ്.. ഏറ്റെടുത്ത് ആരാധകർ! 😍🔥 [വീഡിയോ]

ഏറെ നാളായി ടിക്ടോക് പ്രേമികൾക്ക് ഇടയിലെ താരമാണ് ചൈതന്യ. തൻ്റെ തനതായ അഭിനയ ശൈലി കൊണ്ടും അഭിനയ മികവ് കൊണ്ടും താരത്തിൻ്റെ പല റീൽ വീഡിയോകളും വൈറൽ ആണ്. ടിക് ടോകിലൂടെയും ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെയും ത്രസിപ്പിക്കുന്ന ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്ത് പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് ചൈതന്യ പ്രകാശ്. കൊച്ചി സ്വദേശിയായ ചൈതന്യയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.

പാട്ടിനൊപ്പം ചുണ്ടു ചലിപ്പിച്ച് ചടുലമായ നൃത്തച്ചുവടുകള്‍ വയ്ക്കാനുള്ള ചൈതന്യയുടെ കഴിവ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളതാണ്. സമീപകാലത്ത് വന്‍ ഹിറ്റായി മാറിയ എന്‍ജോയ് എന്‍ജാമി എന്ന തമിഴ് പാട്ടിനൊപ്പം താരം ചുവടുവച്ച വീഡിയോ ഹിറ്റായിരുന്നു. നവമാധ്യമത്തില്‍ ഇപ്പോഴിതാ താരം പുതിയൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കമലി കമലി എന്ന ബോളിവുഡ് സോംഗിനൊപ്പം ചുവടുകള്‍ വയ്ക്കുന്നതാണ്

വീഡിയോ. 2013-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ധൂം 3ലെ പാട്ടാണിത്. കത്രീന കൈഫ് തകര്‍ത്താടിയ ഈ പാട്ട് പാടിയത് സുനിധി ചൗഹാനാണ് പാടിയത്. ചൈതന്യ പ്രകാശിന്‍റെ ഈ പുതിയ വീഡിയോയ്ക്ക് ഇതിനോടകം 95,000 ത്തിലധികം ലൈക്ക് ലഭിച്ചു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദം അറിയിച്ചു കൊണ്ട് കമന്‍റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉയരെ എന്ന ചിത്രത്തിലെ പാർവതിയുടെ കഥാപാത്രത്തെ

അവതരിപ്പിച്ചു കൊണ്ട് താരം ഏറെ ശ്രെദ്ധ ആകർഷിച്ചിരുന്നു. പാർവതിയെ തന്നെ അമ്പരിപ്പിക്കുന്നതായിരുന്നു ഫ്ളവഴേസ് ചാനലില്‍ റിയാലിറ്റി ഷോ ആയ സ്റ്റാര്‍ മാജിക്കിലൂടെയാണ് ചൈതന്യ പ്രകാശ് ടിവി രംഗത്തേയ്ക്ക് പ്രവേശിച്ചത്. താരത്തിന്റേതായുള്ള എല്ലാ വീഡിയോകൾക്കും വളരെ അധികം ആരാധകർ ആണ് ഉള്ളത്. ഇപ്പോഴും പുതുമ നിറഞ ആശയങ്ങളുമായാണ് താരം റീൽ വീഡിയോകളിൽ എത്താറുള്ളത്.

Rate this post
You might also like