കാതൽ മന്നനാ നീയൻ കണ്ണനാ… 😍💃 ദാവണിയിൽ കിടിലൻ ഡാൻസുമായി ദിയ കൃഷ്ണ; താരത്തിന്റെ നൃത്ത ചുവടുകൾ ഏറ്റെടുത്ത് ആരാധകർ.!!

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. വീട്ടിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള ഏക കുടുംബം എന്ന് വേണമെങ്കിൽ ഈ ഫാമിലിയെ വിശേഷിപ്പിക്കാം. മൂത്ത മകൾ അഹാന കൃഷ്ണ മുതൽ എല്ലാവർക്കും യൂട്യൂബ് ചാനലുകളും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ വീട്ടിലെ വിവരങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ മലയാളികൾ അറിയാറുണ്ട്.

വീട്ടിലെ ആഘോഷങ്ങളും യാത്രകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകരിലേക്ക് എത്തിക്കാൻ താരങ്ങൾ ശ്രമിക്കാറുണ്ട്. ഓരോ വീഡിയോകൾക്കും വളരെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇവർക്ക് ലഭിക്കുന്നത്. അപ്പോഴും ട്രോളന്മാരുടെ ഇഷ്ടകുടുംബം കൂടെയാണ് ഇവരുടേത്. തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും വളരെ വ്യക്തമായ മറുപടിയും പറയാൻ ഈ താരങ്ങൾ ശ്രമിക്കാറുണ്ട്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ദിയ കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു റീൽ ആണ് പ്രേക്ഷക പ്രീതി നേടിയെടുക്കുന്നത്. ഈ റീൽ പങ്കുവെയ്ക്കുന്നതിന് മുൻപ് നിരവധി ഡാൻസ് സോങ്സുമായി ദിയയും ബോയ് ഫ്രണ്ടും രംഗത്തെത്തിയിരുന്നു. അവയ്ക്കൊക്കെയും വളരെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ഏറ്റവുമൊടുവിലായി തൻറെ ഒരു റീൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ദാവണിയിൽ അതീവ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് വളരെക്കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു. ബ്യൂട്ടിഫുൾ സോങ് എന്ന ക്യാപ്ഷനോടുകൂടിയാണ് തൻറെ റീൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലും യുട്യൂബിലും മറ്റും ട്രെൻഡിങ്ങിൽ പ്രചരിക്കുന്ന കാതലിൻ മന്നനാ എന്ന ​ഗാനത്തിനൊത്താണ് താരം ചുവടുവെച്ചിരിക്കുന്നത്.

Rate this post
You might also like