പുതിയ അച്ഛനും അമ്മയ്ക്കും കാർത്തിയുടെ സ്നേഹോപഹാരം; സന്തോഷം പങ്കുവച്ച് വിഘ്‌നേഷ് ശിവൻ !! | Karthi congratulates Nayanthara and Vignesh Shivan

Karthi congratulates Nayanthara and Vignesh Shivan : വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ജീവിതത്തിൽ രണ്ടു പുതിയ അതിഥികൾ എത്തിയ സന്തോഷമാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും ആരാധകരോട് പങ്കുവയ്ക്കാനുള്ളത്. സിനിമാലോകത്ത് പകരക്കാരി ഇല്ലാത്ത താരം എന്നാണ് നയൻതാരയെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക് അടക്കം നിരവധി ഭാഷകളിൽ ഇതിനോടകം വിരലിലെണ്ണാവുന്നതിലും അധികം ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത നയൻതാരയുടെയും വിഘ്നേശ്വന്റെയും വിവാഹവും അതിനോടനുബന്ധിച്ച് നടന്ന മറ്റ് ചടങ്ങുകളും ഒക്കെ വളരെ രഹസ്യമായിയായിരുന്നു നടത്തിയത്.

ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് മാധ്യമങ്ങളെയോ മറ്റുള്ളവരെ അറിയിക്കാതെ നടത്തിയ വിവാഹത്തിൻറെ ചിത്രങ്ങൾ പോലും വളരെ വൈകിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ വിവാഹത്തിനുശേഷം നയൻതാരയും വിഘ്നേശും ഒന്നിച്ചെത്തിയ പല മുഹൂർത്തങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ നിറയുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേരളത്തിൽ അടക്കം താരം എത്തിയതിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കാര്യമാണ്.

Karthi
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇപ്പോൾ അതിനെല്ലാം ഒടുവിൽ തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടു പുതിയ അതിഥികൾ എത്തിയതിന്റെ സന്തോഷമാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിനുമുൻപേ തന്നെ നയൻതാര അമ്മയാകാൻ പോകുന്നു എന്ന വാർത്തയും സമൂഹമാധ്യമങ്ങൾ നിറഞ്ഞ് നിന്നിരുന്നു. എങ്കിലും പലരും അത് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരുവരും രണ്ടിരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷമാണ് വിഘ്നേശ് ശിവൻ പങ്കുവെച്ചിരിക്കുന്നത്. സറോഗസിലൂടെയാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും കുട്ടികൾ ജനിച്ചിരിക്കുന്നത്.

ഈ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അനുമോദിക്കുന്നവരും വിമർശിക്കുന്നവരും ഒരുപോലെ തന്നെ തലയുയർത്തുകയുണ്ടായി. കാർത്തിക് ഉൾപ്പെടെയുള്ളവർ നയൻതാരക്കും വിഘനേഷിനും അഭിനന്ദനവുമായി വന്നപ്പോൾ സറോഗസ് വഴി കുട്ടിക്ക് ജന്മം നൽകിയതിനെ വിമർശിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് വിഘ്നേശ് അടുത്ത പോസ്റ്റും പങ്കുവെച്ചിരുന്നു. നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നവരും നിങ്ങൾ നല്ലതാകണമെന്ന് ആഗ്രഹിക്കുന്നവരെയുമാണ് എന്നും കൂടെ കൂട്ടേണ്ടത് എന്നാണ് വിഘ്നേശ് കുറിച്ചത്.

Karthi
You might also like