Karkkidaka Podi Recipe : കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. ശരീരത്തിന് ഏറ്റവും നല്ല ഒരു കർക്കിടക പൊടിയുടെ റെസിപ്പി നോക്കാം. ഇത് വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയി ആർക്കുവേണമെങ്കിലും ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുറച്ചുനേരം എല്ലാം ഒന്ന് റോസ്റ്റ് ചെയ്ത് എടുത്തു പൊടിച്ചെടുത്താൽ മാത്രം മതി.
ചേരുവകൾ
- ഞവര റൈസ് – 1 കപ്പ്
- എള്ള് – 2 കപ്പ്
- മുതിര – 1/2 കപ്പ്
- റാഗി – 1 കപ്പ്
- മട്ട അവൽ 2.1/2 കപ്പ്
- ബദാം – 1 കപ്പ്
- കശുവണ്ടി – 1 കപ്പ്
- കപ്പലണ്ടി – 1 കപ്പ്
Ads
Ingredients
- Njavara Rice – 1 cup
- Sesame seeds – 2 cups
- Ragi – 1 cup
- Matta Aval( Poha) – 2 & 1/2 cups
- Horse gram – 1/2 cup
- Almonds – 1 cup
- Cashew nuts – 1 cup
- Peanuts – 1 cup
Advertisement
അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു അരിപ്പയിലേക്ക് വെള്ളം പോകാൻ വേണ്ടി മാറ്റിവെക്കുക. ഇതുപോലെ തന്നെ മുതിരയും റാഗിയും എള്ളും കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ആദ്യം അരിയുടെ വെള്ളം പോയ ശേഷം തോർത്തിലേക്ക് ഇട്ട് അതിലെ വെള്ളമയം എല്ലാം തുടച്ചു മാറ്റിയെടുക്കുക. അതുപോലെ തന്നെ ബാക്കിയുള്ളതിന്റെയും വെള്ളമയം തുടച്ച് മാറ്റിയെടുത്ത് വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ആദ്യം തന്നെ നമുക്ക് ബദാം ഇട്ട് റോസ്റ്റ് ചെയ്ത് മാറ്റം.
അതുപോലെ തന്നെ കപ്പലണ്ടിയും കശുവണ്ടിയും എല്ലാം റോസ്റ്റ് ചെയ്യുക. ഇനി ഒരു വലിയ പാത്രത്തിലേക്ക് അരി ഇട്ടുകൊടുത്ത് അത് ചെറിയ തീയിലിട്ട് റോസ്റ്റ് ചെയ്യുക. അരി പൊട്ടി തുടങ്ങുമ്പോൾ നമുക്കിത് അതിൽ നിന്ന് കോരിയെടുത്ത് മാറ്റാം. ശേഷം ഇതുപോലെ തന്നെ എള്ളും മുതിരയും റാഗിയും വേറെ വേറെയായി വറുത്തെടുക്കുക. ഇതെല്ലാം ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഓരോന്നായി ഇട്ടുകൊടുത്തു പൊടിച്ചെടുത്ത് ഒരു വലിയ പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് എല്ലാംകൂടി മിക്സ് ചെയ്യുക.
ഇനി കഴിക്കാനുള്ള സമയമാകുമ്പോൾ നമുക്ക് കുറച്ചു പൊടി എടുത്ത് അതിലേക്ക് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം. ഇല്ലെങ്കിൽ കുറച്ച് പൊടിയെടുത്ത് ശർക്കരപ്പാനിയും തേങ്ങ ചിരകിയതും ചേർത്ത് ബോൾ ഉണ്ടയാക്കി നമുക്ക് കഴിക്കാവുന്നതാണ്. ഈയൊരു പൊടി എയർ ടൈറ്റ് ആയ ഒരു ഗ്ലാസ് ജാറിൽ സൂക്ഷിക്കുക. ഞവര അരി സ്കിന്നിനും മസിൽസിനും വളരെ നല്ലതാണ്. ഇതിൽ തവിടിന്റെ അംശം കൂടുതലായതു കൊണ്ടുതന്നെ ദഹനത്തിന് വളരെ നല്ലതാണ്.
പ്രസവരക്ഷ മുതൽ എല്ലാ ലേഹ്യം ഉണ്ടാക്കാൻ ഏറെ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഇത് യൗവനം നിലനിർത്താനും സഹായിക്കും. എള്ള് നല്ലപോലെ കാൽസ്യം മെഗ്നീഷ്യം എന്നിവ ചേർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ എല്ലുകൾക്ക് എല്ലാം നല്ലതാണ്. മുതിരയിലും ഇതുപോലെ തന്നെ ഫൈബർ എല്ലാം കൂടുതൽ ആയതുകൊണ്ട് തന്നെ അത് ദഹനത്തിനും നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാനും എങ്ങിനെയാണ് ഈ കർക്കിടക പൊടി തയ്യാറാക്കുന്നത് എന്നും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Karkkidaka Podi Recipe Credit : Jess Creative World
Healthy Karkkidaka Podi Recipe – Ayurvedic Immunity Boosting Herbal Mix
Karkkidakam (mid-July to mid-August) is considered the most vulnerable time for health in Kerala’s Ayurvedic calendar. A traditional Karkkidaka podi is a time-tested herbal mix that strengthens the body, improves digestion, and keeps monsoon-related illnesses at bay.
Made from medicinal herbs and spices, this podi is often taken with rice kanji (porridge) for maximum benefit.
Time Required:
- Prep Time: 10 minutes
- Roasting & Grinding: 15 minutes
- Total Time: 25 minutes
- Shelf Life: 2–3 months (stored airtight)
Ingredients:
Quantities can be adjusted based on availability or preference.
- 2 tbsp cumin seeds (jeerakam)
- 2 tbsp coriander seeds (malli)
- 1 tbsp dried ginger (chukku)
- 1 tbsp black pepper
- 1 tbsp fennel seeds (perum jeerakam)
- 1 tsp ajwain (ayamodakam)
- 1 tbsp fenugreek seeds (uluva)
- 1 tsp turmeric powder
- 1 tsp dry curry leaves (optional)
- A pinch of asafoetida (hing)
How to Prepare Karkkidaka Podi:
1. Dry Roast the Ingredients
- Roast each ingredient individually on low heat until aromatic
- Be careful not to burn spices — this preserves their medicinal properties
2. Cool and Grind
- Allow all roasted items to cool completely
- Grind into a fine powder using a clean dry mixer or stone grinder
3. Store Safely
- Store in a glass jar or steel tin away from moisture
- Keep in a cool, dry place
4. How to Use
- Mix 1 tsp of the podi in hot kanji (rice porridge) during dinner or lunch
- Can also be mixed with ghee and rice
- Consume daily during Karkkidakam for best results
Health Benefits of Karkkidaka Podi:
- Boosts immunity
- Aids digestion
- Relieves joint pain and bloating
- Prevents common monsoon illnesses
- Balances Vata and Kapha doshas
Karkkidaka Podi Recipe
- Karkkidaka kanji podi recipe
- Ayurvedic herbal powder for immunity
- Homemade monsoon health mix
- Kerala traditional medicine for rainy season
- Digestive podi recipe