Karkidaka Special Marunnu Unda Recipe : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പ്രായഭേദമന്യേ ആളുകളിൽ കണ്ടുവരുന്ന ഇത്തരം അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു വാങ്ങി കഴിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ പല അസുഖങ്ങൾക്കും പ്രതിവിധിയായി
ഉപയോഗപ്പെടുത്താവുന്ന ഒരു മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാന ചേരുവ ഞവരയുടെ അരിയാണ്. ഞവര അരി ഉപയോഗിക്കുന്നത് ശരീരത്തിലെ എല്ലുകൾക്കും മറ്റും നല്ല രീതിയിൽ ബലവും ശക്തിയും നൽകുന്നതിന് ഗുണം ചെയ്യും. ആദ്യം തന്നെ എടുത്തു വച്ച ഞവര അരി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക്
Ads
ഞവര അരി ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് തന്നെ ഒരു പിടി അളവിൽ കറുത്ത എള്ള്, ജീരകം, അയമോദകം, ഉലുവ പോലുള്ള സാധനങ്ങൾ ഏകദേശം 50 ഗ്രാം അളവിലെടുത്ത് വറുത്തെടുത്ത് മാറ്റിവയ്ക്കണം. അവസാനമായി ഒരു പിടി അളവിൽ ബദാം കൂടി വറുത്തെടുത്തു മാറ്റി വയ്ക്കാം. ശേഷം ഒരു പാനിലേക്ക് അല്പം നെയ്യൊഴിച്ച് അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. മധുരത്തിന് ആവശ്യമായ
Advertisement
ശർക്കര പൊടിച്ചെടുത്ത് മാറ്റിവയ്ക്കണം. നേരത്തെ വറുത്തു വെച്ച എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. ശേഷം തേങ്ങയും, ശർക്കരയും കൂടി പൊടിച്ച കൂട്ടിലേക്ക് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കണം. പിന്നീട് ചെറിയ ഉരുളകളാക്കി ഇവ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ രുചികരമായ മരുന്നുണ്ട എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sreejas foods