കരിക്ക് താരം ശ്രുതി സുരേഷ് വിവാഹിതയായി ; വരൻ സംഗീത് പി രാജൻ ആശംസകൾ അറിയിച്ച് ആരാധകർ !! | Karikku Fame Sruthy Suresh got married

Karikku Fame Sruthy Suresh got married : മലയാള യൂട്യൂബ് പ്രേക്ഷകർക്കിടയിൽ കരിക്ക് എന്ന വെബ് സീരീസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാളാണല്ലോ ശ്രുതി സുരേഷ്. കരിക്ക് ടീമിന്റെ ജനപ്രിയ സീരീസ്സുകളായ റോക്ക് പേപ്പർ സിസേർസ്, പ്ലസ് ടു ക്ലാസ്സ്‌ തുടങ്ങിയ സീരീസുകളിൽ അഭിനയിച്ചു കൊണ്ടാണ് ശ്രുതി സുരേഷ് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുന്നത്. തുടർന്ന് വെബ് സീരിസിനൊപ്പം തന്നെ നിരവധി സിനിമകളിലും മികച്ച കഥാപാത്രങ്ങളിലായി എത്തി അഭിനയ ലോകത്ത് ഇവർ സജീവമായി മാറുകയായിരുന്നു.

ജൂൺ, ഫ്രീഡം ഫൈറ്റ്, അർച്ചന 31 നോട്ടൗട്ട് തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല ബേസിൽ ജോസഫ് നായകനായി ഈയിടെ പുറത്തിറങ്ങി ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ”പാൽതു ജാൻവർ” എന്ന സിനിമയിൽ സ്റ്റഫി എന്ന നായിക കഥാപാത്രമായി തിളങ്ങാനും ശ്രുതിക്ക് സാധിച്ചിരുന്നു. ഈയൊരു സിനിമയുടെ വൻ വിജയത്തിന് ശേഷം ശ്രുതി സുരേഷിന്റെ വിവാഹ വാർത്തയായിരുന്നു

sruthi
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പ്രേക്ഷകർ പിന്നീട് കേട്ടിരുന്നത്. താൻ നായികയായി അഭിനയിച്ച പാൽതു ജാൻവറിന്റെ സംവിധായകനായ സംഗീത് പി രാജനുമായായിരുന്നു താരത്തിന്റെ വിവാഹം. അധികം ആടയാഭരണങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുള്ള വിവാഹ ചടങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഈയൊരു താര വിവാഹത്തിന് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു എത്തിയിരുന്നത്.

എന്നാൽ ഇപ്പോഴിതാ വിവാഹ ശേഷം തന്റെ പ്രിയതമനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി സുരേഷ്. ” ജസ്റ്റ് മാരീഡ്” എന്ന ക്യാപ്ഷനിൽ കഴുത്തിൽ വാരണമാല്യം അണിഞ്ഞു കൊണ്ടുള്ള ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഒരേ നിറത്തിലുള്ള വിവാഹ വസ്ത്രങ്ങളിലുള്ള വധു വരന്മാരുടെ ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതോടെ നിരവധി പേരാണ് നവദമ്പതിമാർക്ക് ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.

You might also like