
കരിക്ക് താരം ലക്ഷ്മി മേനോൻ വിവാഹിതയായി! അത്യാഢംബര പ്രൗഢിയിൽ താര വിവാഹം; ആശംസകൾ നേർന്ന് ആരാധകർ.!! | Karikku Actress Lakshmi Menon Wedding Viral News Malayalam
Karikku Actress Lakshmi Menon Wedding Viral News Malayalam
Karikku Actress Lakshmi Menon Wedding Viral News Malayalam : നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. അവതരണത്തിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും, മോഡലിങ്ങിലൂടെയും മറ്റു മേഖലകളിലൂടെയും ആണ് ഇവർ ആരാധകരെ വാരിക്കൂട്ടാറുള്ളത്. കരിക്ക് എന്ന മലയാളം വെബ് സീരീസ് അറിയാത്ത മലയാളികൾ ഉണ്ടാവില്ല.
ഇപ്പോഴിതാ ഈ വെബ് സീരീസിലെ നായികയായ ലക്ഷ്മി മേനോൻ വിവാഹിതയായിരിക്കുകയാണ്. താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നല്ല ഒരു അഭിനയത്രി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് ലക്ഷ്മി മേനോൻ. അതിമനോഹരമായ വസ്ത്രത്തിൽ ആഭരണങ്ങൾ അണിഞ്ഞ് മുല്ലപ്പൂ ചൂടി നവവധുവായി എത്തിയ ലക്ഷ്മിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.

താരത്തിന്റെ വിവാഹത്തിന് എല്ലാവരുടെയും അകമഴിഞ്ഞ സ്നേഹവും പ്രാർത്ഥനയും ലക്ഷ്മിക്കൊപ്പം ഉണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ശരത്ത് ഉദൈയാണ് താരത്തിന്റെ വരൻ. അതിവിപുലമായ ചടങ്ങുകളോടെയാണ് ലക്ഷ്മിയുടെ വിവാഹം നടന്നത്. അപർണ ബാലമുരളി ഉൾപ്പെടെ നിരവധി താരങ്ങൾ ലക്ഷ്മിയുടെ വിവാഹത്തിൽ പങ്കുചേരാനായി എത്തിച്ചേർന്നിരുന്നു. ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെന്ന പോലെ തന്നെ ലക്ഷ്മിയുടെ ജീവിതത്തിലും
വലിയ ഒരു വഴിത്തിരിവായിരിക്കും ഈ വിവാഹം എന്ന് ഉറപ്പ്. വരൻ താലി ചാർത്തിയപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും താരത്തിന്റെ വിവാഹ വീഡിയോയിൽ ദൃശ്യമാകുന്നു. 2018ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച ഒരു യൂട്യൂബ് ചാനൽ ആണ് കരിക്ക്. ഈ ചാനലിന് പിന്നിൽ നിരവധി അണിയറ പ്രവർത്തകരുണ്ട്. ഇവർ തങ്ങളുടെ ആദ്യ വെബ് സീരീസിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏകദേശം 70 ലക്ഷം വരിക്കാരാണ് ഈ ചാനലിന് ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്.