തെന്നിന്ത്യൻ ഇതിഹാസചിത്രം കാന്താര ഉടൻ ഒടിടി യിലേക്ക്; വൻ കാത്തിരിപ്പിൽ ആരാധകർ; എവിടെ എപ്പോൾ എന്ന് കാണാം!! | Kantara set to release on OTT platform

Kantara set to release on OTT platform malayalam : കന്നഡ സിനിമയിൽ മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ബോക്സ്‌ ഓഫീസിൽ വൻ കളക്ഷനോടെ മുന്നേറുന്ന ആക്ഷൻ ത്രില്ലെർ ചിത്രമാണ് ‘കാന്താരാ’.ഹോംബാളെ ഫിലിംസിന്റെ ബാനറിൽ ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചു സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി പ്രയാണം തുടരുകയാണ്.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴി മാറ്റി പുറത്തിറക്കിയ ചിത്രം എല്ലാ ഭാഷയിലും പ്രേക്ഷകർ അത്യാവേശത്തോടെയാണ് സ്വീകരിച്ചത്.360 കോടിയാണ് ഇത് വരെ ചിത്രം നേടിയ കളക്ഷൻ.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഉടനെ ഉണ്ടാകുമെന്നാണ് ചില അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.നവംബർ 24 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമ്പരപ്പിക്കുന്ന മേക്കിങ് കൊണ്ട് കാണികളെ പിടിച്ചിരുത്തുന്ന കഥയും അവതരണവും ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. ദക്ഷിണ കർണാടകത്തിലെ ഒരു ഗ്രാമത്തെയും വിശ്വാസങ്ങളെയും അതിഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറിന്റെയും അഭിനയ മികവിന്റെയും അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ അതിരുകൾ ഭേദിച്ചു ആസ്വാദനത്തിന്റെ പുതിയ ലോകംതുറക്കപ്പെട്ടു എന്ന് വേണം പറയാൻ.

 Kantara set to release on OTT platform
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നാടോടിക്കഥയിൽ ഫാന്റസി ചേർക്കുന്ന രീതിയാണ് കഥയിൽ ഉള്ളത്. അടിസ്ഥാനവർഗത്തിന്റെ മേലുള്ള മേലാളന്മാരുടെ കടന്ന് കയറ്റവും സ്വന്തം ഇടങ്ങൾക്ക് വേണ്ടി സ്വന്തം മണ്ണിനു വേണ്ടിയുള്ള അടിസ്ഥാനവർഗ്ഗത്തിന്റെ ചെറുത്ത് നിൽപ്പുമെല്ലാം ദൈവികതയുടെയും ആചാരങ്ങളുടെയും മേമ്പൊടി ചേർത്ത് വരച്ചു കാട്ടുകയാണ് ഇവിടെ.അതിലാരാണ് മുൻപിൽ നിൽക്കുന്നതെന്ന് ചോദിച്ചാൽ പറയാനാവില്ല കാരണം അഭിനയവും സംവിധാനവും സംഗീതവും ഛായാഗ്രഹണവുമെല്ലാം ഒന്നിനൊന്നു മികച്ചാണ് അനുഭവപ്പെടുന്നത്.ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ചിത്രത്തിൽ സപ്തമി ഗൗഡ,

കിഷോർ അച്യുത് കുമാർ,പ്രമോദ് ഷെട്ടി, ഷനിൽ ഗുരു ,പ്രകാശ് തുമിനാട്, മാനസി സുധീർ,നിവിൻ ഡി പടീൽ,സ്വരാജ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ബി അജനീഷ് ലോക്നാഥും. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപുമാണ് നിർവഹിച്ചിരിക്കുന്നത്.ഒരു കാലത്ത് നിലവാരമില്ലാത്ത ചിത്രങ്ങൾ മാത്രം ഇറങ്ങുന്ന ഇൻഡസ്ട്രി എന്ന് പരിഹസിച്ചിരുന്ന കന്നഡ ഫിലിം ഇൻഡസ്ട്രിയുടെ വിജയത്തേരോട്ടം കണ്ട് അത്ഭുതം കൂറുകയാണ് അഗോളത്തലത്തിൽ പ്രേക്ഷകർ.കെജിഎഫ് 1 മുതൽ കോടികളുടെ ബ്ലോക്ക്‌ബസ്റ്റർ ചലച്ചിത്ര നിർമ്മാണത്തിൽ മറ്റ് ഭാഷകളെ പിന്നിലാക്കിയാണ് കന്നഡയുടെ മുന്നേറ്റം.

You might also like