കാന്താര!! KGF നിർമാതാക്കളിൽ നിന്നും മറ്റൊരു അത്ഭുതപ്പെടുത്തുന്ന കന്നഡ സിനിമ! | Kantara Movie Review

Kantara Movie Review Malayalam : കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റിമറിച്ച സിനിമയാണ് കെജിഎഫ്. ഇന്ത്യ മുഴുവനും കെജിഎഫിന് പ്രചാരം ലഭിച്ചതോടെ സിനിമയുടെ രണ്ടാം ഭാഗം വമ്പൻ ഹിറ്റായി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരി പടങ്ങളിൽ ഒന്നായി കെജിഎഫ് 2 മാറിയതോടെ സാന്റൽവുഡ് മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു.

കെജിഎഫിന്റെ നിർമ്മാതാക്കളായ HOMBALE FILMS മറ്റൊരു വിസ്മയപ്പെടുത്തുന്ന സിനിമ ഇപ്പോൾ കന്നട ഇൻഡസ്ട്രിക്ട് സമ്മാനിച്ചിട്ടുണ്ട്. കാന്താര എന്ന സിനിമ ഇപ്പോൾ 100 കോടിയും പിന്നിട്ടു കൊണ്ട് മുന്നേറുകയാണ്. 20 കോടി മാത്രം മുടക്ക് മുതലുള്ള ഈ ചിത്രം ഇപ്പോൾ സിനിമാലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Kantara Movie

ഈ സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും നൽകേണ്ടത് റിഷഭ് ഷെട്ടിക്ക് തന്നെയാണ്. ഈ സിനിമയുടെ സംവിധാനവും തിരക്കഥയും വഹിച്ച റിഷഭ് ഷെട്ടി തന്നെയാണ് ഇതിലെ പ്രധാന നായക കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരു ഗ്രാമീണ നാടകീയ സിനിമയാണ് കാന്താര. ഒരു ഗ്രാമവാസികളിൽ നിന്നും വനം വകുപ്പും ഭൂപടമകളും വനം തിരിച്ചു വാങ്ങാൻ ശ്രമിക്കുന്നതാണ് സിനിമയുടെ കഥ. അതിനെതിരെ നായകന്റെ നായകത്വത്തിൽ കലാപം നടക്കുന്നതാണ് പിന്നീട് നമുക്ക് കാണാൻ സാധിക്കുക. വനത്തിന്റെ സൗന്ദര്യവും മികവാർന്ന സിനിമാറ്റോഗ്രഫിയും ഈ ചിത്രത്തെ വേറിട്ട നിർത്തുന്നു. മാത്രമല്ല പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ തകർപ്പൻ പ്രകടനവും സിനിമയുടെ മാറ്റ് വർദ്ധിപ്പിക്കുന്നുണ്ട്.

Kantara Movie

സിനിമയുടെ ക്ലൈമാക്സ് പോർഷൻ, അവസാനത്തെ 20 മിനിട്ടുകൾ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ ഒന്നാണ്. അത്രയേറെ മികവോടുകൂടിയാണ് അത് ചിത്രീകരിച്ച് വെച്ചിരിക്കുന്നത്. സിനിമ ഇനിയും ഏറെ പണം വാരും എന്നുള്ള കാര്യത്തിൽ സംശയമില്ല. ഒക്ടോബർ ഇരുപതാം തീയതി മുതലാണ് ഇതിന്റെ മലയാളം വേർഷൻ തിയേറ്ററുകളിൽ ലഭ്യമാവുക. തീർച്ചയായും വ്യത്യസ്തമായ ഒരു മികച്ച അനുഭവം തന്നെയാണ് കാന്താര എന്ന ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

You might also like