ചീരയും പരിപ്പും കറി ഇത്രയും രുചിയോടെ നിങ്ങൾ കഴിച്ചു കാണില്ല! 😋👌 അടിപൊളി രുചിയിൽ ചീര പരിപ്പ് കറി 👌👌

ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് ചീരയും പരിപ്പും കൊണ്ട് ഒരു അടിപൊളി കറിയാണ്. ചോറിനൊപ്പം ഒഴിച്ചുകറിയായി കൂട്ടാൻ ഇത് അടിപൊളിയാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 300 gm പച്ച ചീര നല്ലപോലെ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക. അടുത്തതായി 3/4 കപ്പ് ചുവന്ന പരിപ്പ് കഴുകി വൃത്തിയാക്കിയെടുക്കുക.

എന്നിട്ട് പരിപ്പ് ഒരു കുക്കറിൽ ഇടുക. പിന്നീട് ഇതിലേക്ക് 2 കപ്പ് വെള്ളം, 1/4 tsp മഞ്ഞൾപൊടി, അൽപം ഉപ്പുകൂടി ചേർത്ത് കുക്കറിൽ പരിപ്പ് വേവിച്ചെടുക്കുക. അടുത്തതായി ഒരു മിക്സി ജാറിലേക്ക് 1/2 കപ്പ് തേങ്ങചിരകിയത്, 2 പച്ചമുളക്, 3 ചുവന്നുള്ളി, 1/4 tsp ചെറിയജീരകം, 1/2 tsp മുളകുപൊടി, 1/2 കപ്പ് വെള്ളവുംകൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

അടുത്തതായി ഒരു ചൂടായ ചട്ടിയിലേക്ക് 2 tbsp വെളിച്ചെണ്ണ, 1/2 tsp കടുക്, 5 അല്ലി വെളുത്തുള്ളി ചതച്ചത്, 3 വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ബാക്കി റെസിപ്പീയുടെ ചേരുവകളും പാചക രീതിയും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.